ഈജിപ്ത് വിദേശകാര്യ മന്ത്രി ബഹ്റൈനിൽ
text_fieldsഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദ്ർ അബ്ദുല്ലത്തീഫ് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടൊപ്പം
മനാമ: ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദ്ർ അബ്ദുൽ ലാത്തി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തി. സ്ഥാനമേറ്റടുത്തതിന് ശേഷമുള്ള ആദ്യത്തെ ബഹ്റൈൻ സന്ദർശനമാണിത്. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ബഹ്റൈനിലെ ഈജിപ്ത് അംബാസിഡർ റിഹാം ഖലീൽ, വിദേശ കാര്യാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ ബഹ്റൈൻ റോയൽ എയർപോർട്ടിൽ ബദ്ർ അബ്ദുൽ ലാത്തിക്ക് ഊഷ്മള സ്വീകരണം നൽകി.
ശേഷം അൽ സാഫ് രിയ കൊട്ടാരത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും, ഗുദൈബിയ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സ്വീകരണം നൽകി. ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് എൽസിസിയുടെ ആശംസ ഡോ. ബദ്ർ അബ്ദുൽ ലാത്തി ഹമദ് രാജാവിനെ അറിയിച്ചു. തിരിച്ച് ഈജിപ്തിനും പ്രസിഡന്‍റിനും ഹമദ് രാജാവും ആശംസകൾ നേർന്നു.
കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയൊടൊപ്പം
കൂടിക്കാഴ്ചയിൽ ഈജിപ്ത്-ബഹ്റൈൻ ബന്ധത്തിന്‍റെ ഖ്യാതി ഹമദ് രാജാവ് എടുത്തു പറഞ്ഞു. ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരസ്പര താത്പര്യങ്ങൾ നിറവേറ്റുന്നതിനുമുള്ള സഹകരണങ്ങൾ വർധിപ്പിക്കേണ്ടതിന്‍റെ പരസ്പര പ്രതിബദ്ധതയെയും ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. പ്രാദേശിക, അന്തർദേശീയ സംഭവങ്ങളും പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ വിഷയങ്ങളും യോഗം അഭിസംബോധന ചെയ്യുകയും അവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഹമദ് രാജാവിനോട് നന്ദി പറഞ്ഞ ഡോ. ബദ്ർ അബ്ദുൽ ലാത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഹമദ് രാജാവിന്‍റ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.
ബഹ്‌റൈനും ഈജിപ്തും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരേണ്ടതിന്‍റെ പ്രാധാന്യം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും കൂടിക്കാഴ്ചക്കിടെ എടുത്തു പറഞ്ഞു. സംയുക്ത അറബ് ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിലും പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ പിന്തുണയ്ക്കുന്നതിലും ഈജിപ്തിന്‍റെ ചരിത്രപരമായ പങ്കും അദ്ദേഹം വിസ്മരിച്ചു. മിനിസ്ട്രി ഓഫ് കോമേർസ്, ചേംബർ ഓഫ് കോമേർസ്, വിദേശകാര്യ മന്ത്രാലയം, മിനിസ്ട്രി ഓഫ് ഫൈനാൻസ് എന്നിവിടങ്ങളിലും ഡോ. ബദ്ർ അബ്ദുൽ ലാത്തി സന്ദർശനം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.