Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപരസ്​പര ബന്ധം...

പരസ്​പര ബന്ധം ഉൗട്ടിയുറപ്പിച്ച്​ ഇൗജിപ്​തും ബഹ്​റൈനും

text_fields
bookmark_border
പരസ്​പര ബന്ധം ഉൗട്ടിയുറപ്പിച്ച്​ ഇൗജിപ്​തും ബഹ്​റൈനും
cancel
camera_alt

രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ ഈജിപ്ഷ്യൻ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ് അൽ സീസിയുമായി കൂടിക്കാഴ്​ച നടത്തുന്നു

മ​നാ​മ: ഇൗ​ജി​പ്​​തും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്കി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ സ​ന്ദ​ർ​ശ​നം. ക​ഴി​ഞ്ഞ ദി​വ​സം കൈ​റോ​യി​ൽ ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ് അ​ൽ സീ​സി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം പു​രോ​ഗ​തി പ്രാ​പി​ക്കു​ന്ന​തി​നെ രാ​ജാ​വ്​ അ​ഭി​ന​ന്ദി​ച്ചു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ സാ​ഹോ​ദ​ര്യ ബ​ന്ധം വ​ർ​ധി​പ്പി​ക്കു​ന്ന വ​ഴി​ക​ളും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ പ്ര​ശ്​​ന​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. ഈ​ജി​പ്​​ത്​ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ക്ഷ​ണ​ത്തി​നും ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​ത്തി​നും ആ​തി​ഥ്യ​മ​ര്യാ​ദ​ക്കും ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ൻ​റി​നോ​ട് രാ​ജാ​വ് ന​ന്ദി​യും ബ​ഹു​മാ​ന​വും പ്ര​ക​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​ൽ സീ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ​ജി​പ്​​ത്​ വ​ലി​യ വി​ക​സ​ന മു​ന്നേ​റ്റ​മാ​ണ്​ കൈ​വ​രി​ച്ച​ത്. സു​സ്ഥി​ര​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണ്​ ഇൗ​ജി​പ്​​ത്​ സ​മ്മാ​നി​ക്കു​ന്ന​ത്. ഈ​ജി​പ്​​തി​നോ​ടും സു​ഡാ​നോ​ടു​മു​ള്ള ബ​ഹ്​​റൈ​െൻറ ഐ​ക്യ​ദാ​ർ​ഢ്യം ഹ​മ​ദ്​ രാ​ജാ​വ്​ ആ​വ​ർ​ത്തി​ച്ചു. നൈ​ൽ ന​ദി​യി​ലെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളും ജ​ല​സു​ര​ക്ഷ​യും ല​ക്ഷ്യ​മി​ട്ട എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചു. റി​ന​യ്​​സ​ൻ​സ്​ അ​ണ​ക്കെ​ട്ട്​ പ്ര​ശ്​​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നും നൈ​ൽ ന​ദി​യി​ലെ ഈ​ജി​പ്​​തി​െൻറ ജ​ല​വി​ഹി​തം സം​ര​ക്ഷി​ക്കാ​നും ക​രാ​റി​ലെ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും രാ​ജ്യ​ത്തി​െൻറ പി​ന്തു​ണ അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

മ​ധ്യ​പൂ​ർ​വ ദേ​ശ​ത്ത്​ സ​മാ​ധാ​നം വ​ള​ർ​ത്താ​നും ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര​ത്തി​ന് അ​നു​സൃ​ത​മാ​യി ഫ​ല​സ്തീ​നി​ക​ളും ഇ​സ്രാ​യേ​ലി​ക​ളും ത​മ്മി​ൽ നീ​തി​യു​ക്​​ത​വും ശാ​ശ്വ​ത​വും സ​മ​ഗ്ര​വു​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​െൻറ പ്രാ​ധാ​ന്യം ഹ​മ​ദ്​ രാ​ജാ​വും ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ൻ​റും ഉൗ​ന്നി​പ്പ​റ​ഞ്ഞു. യ​മ​നി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച്​ രാ​ഷ്​​ട്രീ​യ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ അ​റി​യി​ച്ചു. അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​െൻറ താ​ൽ​പ​ര്യം രാ​ജാ​വ് ചൂ​ണ്ടി​ക്കാ​ട്ടി. അ​ഫ്​​ഗാ​ൻ ജ​ന​ത​ക്ക്​ സ​മാ​ധാ​ന​വും സു​സ്​​ഥി​ര​ത​യും കൈ​വ​രി​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം ഉൗ​ന്നി​പ്പ​റ​യു​ക​യും അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ അ​ടി​യ​ന്ത​ര ആ​ശ്വാ​സ​വും മാ​നു​ഷി​ക സ​ഹാ​യ​വും എ​ത്തി​ക്കാ​നു​ള്ള രാ​ജ്യ​ത്തി​െൻറ ശ്ര​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ചെ​യ്​​തു. ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ഹ​മ​ദ്​ രാ​ജാ​വി​െൻറ ക്ഷ​ണം ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ സ്വീ​ക​രി​ച്ചു. രാ​ജാ​വി​െൻറ സ​ന്ദ​ർ​ശ​ന​ത്തെ അ​ൽ​സീ​സി പ്ര​ശം​സി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ​ബ​ന്ധ െത്ത ​കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ അ​ദ്ദേ​ഹ​ത്തി​നു​ള്ള താ​ൽ​പ​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:egyptbahrain
News Summary - Egypt and Bahrain strengthen relationship
Next Story