Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightദ​ന്ത ചി​കി​ത്സാ...

ദ​ന്ത ചി​കി​ത്സാ മേ​ഖ​ല​യി​ല്‍ ന​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കും

text_fields
bookmark_border
ദ​ന്ത ചി​കി​ത്സാ മേ​ഖ​ല​യി​ല്‍ ന​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കും
cancel

മ​നാ​മ: ദ​ന്ത ചി​കി​ത്സാ മേ​ഖ​ല​യി​ല്‍ ന​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി വ​ലീ​ദ് അ​ല്‍ മാ​നി​അ് വ്യ​ക്ത​മാ​ക്കി. എ​ഡി​ന്‍ബ​റ റോ​യ​ല്‍ കോ​ള​ജ് ഓ​ഫ് സ​ര്‍ജ​ന്‍സും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും ചേ​ര്‍ന്ന് ന​ട​ത്തി​യ ഓ​ണ്‍ലൈ​ന്‍ മീ​റ്റി​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദ​ന്ത ചി​കി​ത്സാ മേ​ഖ​ല​യി​ല്‍ ബ​ഹ്റൈ​ന്‍ ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ച് വ​ലീ​ദ് അ​ല്‍ മാ​നി​അ് വി​ശ​ദീ​ക​രി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ഡി​ന്‍ബ​റ റോ​യ​ല്‍ കോ​ള​ജ് ഓ​ഫ് സ​ര്‍ജ​ന്‍സി​െൻറ പി​ന്തു​ണ​യും സ​ഹാ​യ​വും ഏ​റെ ക​രു​ത്ത് പ​ക​രു​ന്ന​താ​ണ്.

ഗ​ള്‍ഫ് മേ​ഖ​ല​യി​ല്‍ ദ​ന്ത ചി​കി​ത്സാ രം​ഗ​ത്ത് പ്ര​ധാ​ന കേ​ന്ദ്ര​മാ​യി മാ​റാ​ന്‍ ബ​ഹ്റൈ​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ല്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ അ​സി. അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഫാ​തി​മ അ​ബ്്ദു​ല്‍ വാ​ഹി​ദ് അ​ല്‍ അ​ഹ്മ​ദ്, ട്രെ​യ്​​നി​ങ് വി​ഭാ​ഗം ഡ​യ​റ​ക്​​ട​ര്‍ ഡോ. ​മു​നീ​റ സ​ബ്​​ത്​ അ​സ്സു​ബൈ​ഇ, എ​ഡി​ന്‍ബ​റ റോ​യ​ല്‍ കോ​ള​ജ് ഓ​ഫ് സ​ര്‍ജ​ന്‍സ് പ്രി​ന്‍സി​പ്പ​ല്‍ പ്ര​ഫ. ഫീ​ല്‍ തൈ​ലോ​ര്‍, വൈ. ​പ്രി​ന്‍സി​പ്പ​ല്‍ പ്ര​ഫ. ഹെ​ലി​ന്‍ ക്രാ​ഡോ​ക് എ​ന്നി​വ​രും ച​ര്‍ച്ച​യി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dentistry
Next Story