Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ഴ​വെ​ള്ളം...

മ​ഴ​വെ​ള്ളം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി

text_fields
bookmark_border
മ​ഴ​വെ​ള്ളം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി
cancel
മ​നാ​മ: ദ​ക്ഷി​ണ​മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി മ​ഴ​വെ​ള്ളം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ശ​ക്​​ത​മാ​ക്കി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. വെ​ള്ള​ക്കെ​ട്ട്​ രൂ​പ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ലി​യ മോ​​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച്​ വെ​ള്ളം വ​ലി​ച്ചെ​ടു​ക്കു​ക​യും ജ​ന​ങ്ങ​ൾ​ നേ​രി​ട്ട പ്ര​യാ​സ​ങ്ങ​ൾ​ക്ക്​ അ​റു​തി​വ​രു​ത്തു​ക​യും ചെ​യ്​​തു. പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ൽ, ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ വെ​ള്ള​ക്കെ​ട്ട്​ ഒ​ഴി​വാ​ക്കി​യ​ത്. 101 പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ​മ​ഴ​വെ​ള്ളം അ​ടി​ഞ്ഞു​കൂ​ടി ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 57 പ​രാ​തി​ക​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​ക​യും എ​മ​ർ​ജ​ൻ​സി ടീം ​പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ഉ​ട​ന​ടി ഇ​ട​പെ​ടു​ക​യും ചെ​യ്​​തു. 42,25,000 ഗാ​ല​ൻ വെ​ള്ളം 845 ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ ശേ​ഖ​രി​ച്ച്​ ഒ​ഴി​വാ​ക്കി. സാ​യി​ദ്​ ടൗ​ണി​ൽ 16 ഇ​ട​ങ്ങ​ളി​ൽ നി​ന്നാ​യി 131 ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ളം ശേ​ഖ​രി​ച്ചു. നു​വൈ​ദ​റാ​ത്ത്, ഹൂ​റ​ത്​ സ​ന​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി 33 ടാ​ങ്ക​ർ വെ​ള്ള​മാ​ണ്​ നീ​ക്കം ചെ​യ്​​ത​ത്. ഹാ​ജി​യാ​ത്, ബു​ഹൈ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ 10 സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി 111 ടാ​ങ്ക​ർ വെ​ള്ളം വ​ലി​ച്ചെ​ടു​ത്തു. ബു​ക്​​വാ​റ​യി​ൽ 29 ഇ​ട​ങ്ങ​ളി​ൽ​നി​ന്നാ​യി 257 ടാ​ങ്ക​ർ വെ​ള്ള​വും ഈ​സ്​​റ്റ്​ റി​ഫ, വെ​സ്​​റ്റ്​ റി​ഫ എ​ന്നി​വി​ട​ങ്ങ​ളി​ൽ 21 സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി 260 ടാ​ങ്ക​ർ വെ​ള്ള​വും ഒ​ഴി​വാ​ക്കു​ക​യു​ണ്ടാ​യി. വെ​ള്ള​ക്കെ​ട്ട്​ രൂ​പ​പ്പെ​ട്ട മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 46 ടാ​ങ്ക​ർ ലോ​റി​ക​ളി​ലും വെ​ള്ളം വ​ലി​ച്ചെ​ടു​ത്ത്​ ഒ​ഴി​വാ​ക്കി. വെ​ള്ള​ക്കെ​ട്ടു​മൂ​ലം പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ ​പ​രാ​തി​ക​ൾ അ​റി​യി​ക്കാ​ൻ​ 17986180 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain water
News Summary - Efforts have been made to remove rainwater
Next Story