ഇൗസ ടൗണിലെ ഗതാഗത കുരുക്ക് തീർക്കാൻ സത്വര നടപടി വേണമെന്ന്
text_fieldsമനാമ: ഇൗസ ടൗൺ മേഖലയിലെ സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നൽകാവുന്ന വിദ്യാർഥികളുടെ എണ്ണത്തിന് പരിധി നിർണയിക്കുന്ന നിർദേശത്തിന് സതേൺ മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകിയതായി റിപ്പോർട്ട്.ഇൗ മേഖലയിൽ നിന്ന് ബഹ്റൈൻ പോളിടെക്നിക്, ബഹ്റൈൻ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ മാറ്റണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെടുന്നു.
ഇവിടുത്തെ ഗതാഗത കുരുക്ക് തീർക്കാനുള്ള പരിഹാര നടപടിയെന്ന നിലക്കാണ് ഇൗ നിർദേശങ്ങൾ ഉയർന്നത്.ഇവിടെ 10 സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. പുറമെ, വിദ്യാഭ്യാസ മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, ഇൻഫർമേഷൻ ആൻറ് ഇ^ഗവൺമെൻറ് അതോറിറ്റി തുടങ്ങിയ നിരവധി സർക്കാർ ഒാഫിസുകളും പ്രവർത്തിക്കുന്നുണ്ട്. ഗതാഗത കുരുക്ക് പരിഹരിക്കാൻ 2022ഒാടെ ഇൗ പ്രദേശത്ത് രണ്ട് ഫ്ലൈഒാവറുകൾ നിർമിക്കണമെന്നും കൗൺസിൽ ചെയർമാൻ അഹ്മദ് അൽ അൻസാരി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സ്കൂളിൽ കുട്ടികളുമായി വരുന്ന രക്ഷിതാക്കളുടെ തിരക്കും യൂനിവേഴ്സിറ്റിയിലേക്ക് വിദ്യാർഥികൾ തന്നെ വാഹനമോടിച്ച് വരുന്നതുമെല്ലാം കാരണം പ്രദേശത്ത് തിരക്ക് കുറയാൻ യാതൊരു സാധ്യതയുമില്ല. ഇൗ സാഹചര്യത്തിലാണ് സ്കൂളുകളും മറ്റും വിദ്യാർഥികളുടെ എണ്ണം നിജപ്പെടുത്തുന്നത് പരിഗണിക്കേണ്ടത്.ചില സ്ഥാപനങ്ങൾ സാഖിറിലേക്ക് മാറ്റുന്നതും പരിഗണിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
സേക്രഡ് ഹാർട് സ്കൂളിനും ശൈഖ് അബ്ദുല്ല ടെക്നിക്കൽ സെക്കൻററി സ്കൂൾ ഫോർ ബോയ്സിനുമിടയിലൂടെ കടന്നുപോകുന്ന നാലുവരി റോഡിെൻറ ജോലികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇൗ റോഡുകൊണ്ടുമാത്രം ഇവിടുത്തെ ഗതാഗതകുരുക്ക് തീരില്ലെന്ന് അൽ അൻസാരി അഭിപ്രായപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.