എജുകഫേ’ നാളെ; എ.ഐ വിദഗ്ധൻ കൃഷ്ണകുമാർ ബഹ്റൈനിലെത്തി
text_fieldsഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘എജുകഫേ’യിൽ പങ്കെടുക്കാനെത്തിയ എ.ഐ വിദഗ്ധൻ കൃഷ്ണകുമാറിനെ ബഹ്റൈൻ എയർപോർട്ടിൽ സ്വീകരിക്കുന്നു
മനാമ: അഭിരുചി മനസ്സിലാക്കി ഇഷ്ടമുള്ള കോഴ്സുകളും കോളജുകളും സർവകലാശാലകളും തിരഞ്ഞെടുക്കാൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും സഹായിക്കാനുദ്ദേശിച്ച് സംഘടിപ്പിക്കുന്ന ഗൾഫ് മാധ്യമം ‘എജുകഫേ’യിൽ പങ്കെടുക്കാനായി പ്രശസ്ത എ.ഐ വിദഗ്ധൻ കൃഷ്ണകുമാർ ബഹ്റൈനിലെത്തി.
എയർപോർട്ടിൽ അദ്ദേഹത്തിന് സ്വീകരണം നൽകി. ഡിസംബർ ആറ്, ഏഴ് തീയതികളിൽ ഇന്ത്യൻ ക്ലബിലാണ് ‘എജുകഫേ’ നടക്കുക. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.
നാട്ടിലെയും ബഹ്റൈനടക്കം ജി.സി.സി രാജ്യങ്ങളിലെയും മറ്റ് വിദേശ രാജ്യങ്ങളിലേയും സർവകാലാശാലകളൂടെ കോഴ്സുകളെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്ന മേളയുടെ രജിസ്ട്രേഷൻ തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് രണ്ടു മുതൽ രാത്രി എട്ടുവരെയും ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയുമാണ് ‘എജുകഫേ’. https://www.myeducafe.com എന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും രജിസ്റ്റർ ചെയ്യാം.

