Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വിദ്യാഭ്യാസ അവാർഡ് വിതരണം

text_fields
bookmark_border
ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വിദ്യാഭ്യാസ അവാർഡ് വിതരണം
cancel

മനാമ: ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങളുടെ കുട്ടികൾക്കുള്ള ‘ഇടപ്പാളയം എജുക്കേഷനൽ അവാർഡ് 2023’ വിതരണം ചെയ്തു.10, 12 ക്ലാസുകളിൽനിന്ന് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ കുട്ടികൾക്കാണ് എല്ലാവർഷവും അവാർഡ് നൽകി വരുന്നത്. പ്ലസ് ടു വിഭാഗത്തിൽ മുഹമ്മദ്‌ യാസീൻ, അമൃത പ്രദീപ്‌, അനാമിക പി.ടി എന്നീ കുട്ടികളെയും എസ്.എസ്.എൽ.സി വിഭാഗത്തിൽ അമൽദേവ്, അർച്ചന, ശഹ്‌ദ മുഹ്സി, മുഹമ്മദ്‌ യാസീൻ എന്നിവരെയുമാണ് കാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചത്.

ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രഘുനാഥ് എം.കെയുടെ നേതൃത്വത്തിൽ രക്ഷാധികാരികളായ ഷാനവാസ്‌ പുത്തൻവീട്ടിൽ, രാജേഷ് നമ്പ്യാർ, മുൻ എക്സിക്യൂട്ടീവ് അംഗം വിനോദ് പൊറൂക്കര എന്നിവർ അവാർഡ് വിതരണത്തിൽ പങ്കാളികളായി. കുട്ടികളുടെ പഠന മികവ് പരിപോഷിപ്പിക്കാനും പ്രചോദനം നൽകാനും വേണ്ടിയാണ് വർഷം തോറും അവാർഡ് വിതരണം ചെയ്യുന്നതെന്ന് ഇടപ്പാളയം ബഹ്‌റൈൻ പ്രസിഡന്റ് ഫൈസൽ ആനോടിയിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Edapalayam Bahrain Chapter Education Award Distribution
Next Story