യു.കെ നിക്ഷേപകരെ ക്ഷണിച്ച് ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ്
text_fieldsബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് പ്രതിനിധി സംഘം യു.കെ സന്ദർശിച്ചപ്പോൾ
മനാമ: ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് പ്രതിനിധി സംഘത്തിന്റെ യു.കെ സന്ദർശനം പൂർത്തീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. അഞ്ച് ദിവസം നീണ്ടുനിന്ന സന്ദർശനത്തിനാണ് കഴിഞ്ഞ ദിവസം പരിസമാപ്തി കുറിച്ചത്.
വിവിധ യോഗങ്ങളും നിക്ഷേപകരും തമ്മിൽ കൂടിക്കാഴ്ചയും ചർച്ചയും നടന്നു. ബഹ്റൈനിൽ നിക്ഷേപം നടത്തുന്നതിനായി വിവിധ നിക്ഷേപകരെ സംഘം ക്ഷണിച്ചിട്ടുണ്ട്.
വിവിധ കമ്പനികളും ബഹ്റൈനിൽ പ്രവർത്തിക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ചതായി സംഘം വ്യക്തമാക്കി. ബഹ്റൈനും ബ്രിട്ടനും തമ്മിൽ 200 വർഷത്തിലധികമായി തുടരുന്ന ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും കൂടുതൽ നിക്ഷേപ പദ്ധതികൾ ആരംഭിക്കുന്നതിനും സന്ദർശനം കാരണമാകുമെന്നും സംഘം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

