സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷ
text_fieldsസെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ദിന ശുശ്രൂഷ
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനത്തില്‍പെട്ട ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷ നടന്നു.
മലങ്കര സഭയുടെ മാവേലിക്കര ഭദ്രാസനാധിപന്‍ എബ്രഹാം മാർ എപ്പിഫാനിയോസിന്റെ മുഖ്യ കാര്‍മികത്വത്തിലും കത്തീഡ്രല്‍ വികാരി ഫാ.സുനിൽ കുര്യൻ ബേബി, സഹവികാരി ഫാ. ജേക്കബ് തോമസ്, ഫാ. തോമസ് ഡാനിയേൽ എന്നിവരുടെ സഹകാര്‍മികത്വത്തിലുമാണ് ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നത്.
മാർച്ച് 23 ന് ഓശാന പെരുന്നാളും, 27ന് പെസഹ ശുശ്രൂഷയും, 28ന് കാൽകഴുകൽ ശുശ്രൂഷയും, 29 ന് രാവിലെ 7 മുതൽ 2:30 വരെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയും നടന്നതായി വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹവികാരി ഫാ. ജേക്കബ് തോമസ്, ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം.എം എന്നിവർ അറിയിച്ചു.

