ക്രൈസ്​തവ ദേവാലയങ്ങളിൽ ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷ ഭക്തിപൂര്‍വ്വം ആചരിച്ചു

11:36 AM
21/04/2019
ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷയിലെ ഉയര്‍പ്പ് പ്രഖ്യാപനത്തിൽ പ​െങ്കടുത്തവർ ​ (സത്യൻ പേരാ​മ്പ്ര)

മനാമ: ബഹ്​റൈനിലെ വിവിധ ക്രൈസ്​തവ ദേവാലയങ്ങളിൽ ഇന്നലെ രാത്രി  ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷ നടന്നു. ബഹ്റൈൻ സ​െൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്​സ്​ കത്തീഡ്രലിലെ ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷ ഇന്നലെ വൈകിട്ട് ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നു. വിശുദ്ധ കുര്‍ബ്ബാനയ്ക്കും ഉയര്‍പ്പ് പ്രഖ്യാപനത്തിനും  ഇടവക വികാരി റവ.ഫാദർ ജോഷ്വാ എബ്രഹാം, സഹവികാരി റവ.ഫാദർ ഷാജി ചാക്കോ, റവ. ഫാദര്‍ ടോം തോമസ് എന്നിവർ കാര്‍മികത്വം വഹിച്ചു.  

ബഹ്റൈൻ സ​െൻറ് പീറ്റേഴ്സ് യാക്കോബായ ദേവാലയത്തി​െൻറ ആരാധന ദേവാലയത്തില്‍ യാക്കോബായ സിറിയൻ ഒാർത്തഡോക്സ് സഭ മൈലാപ്പൂർ ഭദ്രാസനാധിപൻ  െഎസക്ക് മാർ ഒസ്താത്തിയോസ്  മെത്രാെപ്പാലീത്തയുടെ മുഖ്യകാർമികത്വത്തിലും വികാരി റവ.ഫാദർ നെബു എബ്രഹാം സഹകാർമികത്വത്തിലും നടന്നു. ബഹ്റൈൻ മാർത്തോമ പാരിഷി​െൻറ ശുശ്രൂഷ  സനദ് മാർത്തോമ കോംപ്ലക്സിൽ  റവ.മാത്യു മുതലാളി, റവ.റജി പി എബ്രഹാം എന്നിവരുടെ കാർമികത്വത്തില്‍ നടന്നു. ബഹ്റൈൻ സ​െൻറ് പോൾസ് മാർത്തോമ പാരിഷി​െൻറ ശുശ്രൂഷ ദേവാലയത്തില്‍ വികാരി റവ. ജോർജ് നൈനാന്‍, റവ.കെ.ജെ.ജോസഫ് എന്നിവരുടെ നേത്യത്വത്തില്‍ നടന്നു.

ബഹ്റൈൻ സ​െൻറ് ഗ്രിഗോറിയോസ്‌ ക്നാനായ ദേവാലയത്തിലെ ഈസ്റ്റര്‍ ആരാധന ദേവാലയത്തില്‍  വികാരി റവ. ഫാദർ ഏലിയാസ്‌ സ്കറിയായുടെ കാർമ്മികത്വത്തിൽ നടന്നു. ബഹ്റൈൻ സി. എസ്. ഐ. മലയാളി പാരീഷിലെ ശുശ്രൂഷ  വികാരി റവ. ജെയിംസ് ജോസഫി​​െൻറ കാര്‍മികത്വത്തില്‍ നടന്നു. ബഹ്റൈൻ സി. എസ്. ഐ. സൗത്ത് കേരളാ ഡയോസിസ് ദേവാലയത്തിലെ ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷ സെന്റ് ക്രിസ്റ്റഫേഴ്സ് കത്തീഡ്രലില്‍ വച്ച് ഇന്നലെ വൈകിട്ട്‌ വികാരി റവ. സുജിത് സുഗത​​െൻറ നേത്യത്വത്തില്‍ നടന്നു.

Loading...
COMMENTS