സെന്റ് ക്രിസ്റ്റഫേഴ്സ് ആംഗ്ലിക്കൻ കത്തീഡ്രലിൽ സംയുക്ത ഈസ്റ്റർ
text_fieldsമനാമ: സെന്റ് ക്രിസ്റ്റഫേഴ്സ് ആംഗ്ലിക്കൻ കത്തീഡ്രലിൽ ഈ വർഷം സംയുക്ത ഈസ്റ്റർ ആഘോഷം നടക്കും. ആഘോഷപരിപാടികളിൽ വ്യത്യസ്ത സഭകളിൽനിന്നുള്ള അംഗങ്ങളും സഭാമേധാവികളും പങ്കെടുക്കും. ഏപ്രിൽ ഒമ്പതിന് സെന്റ് ക്രിസ്റ്റഫേഴ്സ് കത്തീഡ്രൽ കാമ്പസിൽ രാവിലെ അഞ്ചിന് സൂര്യോദയത്തിന് മുമ്പ് ഈസ്റ്റർ കർമങ്ങൾ തുടങ്ങും.
ആംഗ്ലിക്കൻ തമിഴ് സഭക്കൊപ്പം ചർച്ച് ഓഫ് ക്രൈസ്റ്റ്, ചർച്ച് ഓഫ് ഷാലോം, ട്രിനിറ്റി തമിഴ് കോൺഗ്രിഗേഷൻ, സാൽവേഷൻ ആർമി, മാറാനാഥ പെന്തക്കോസ്ത് ചർച്ച്, ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് തുടങ്ങിയ സഭകൾ പങ്കെടുക്കും. സെന്റ് ക്രിസ്റ്റഫേഴ്സ് ആംഗ്ലിക്കൻ കത്തീഡ്രൽ അസോസിയേസ്റ്റ് പ്രീസ്റ്റ് ഡോ. ഫ്രാങ്ക്ളിൻ ഐസക് പ്രത്യേക ഈസ്റ്റർ സന്ദേശം നൽകും.
ഡോൺ രാജേന്ദ്രൻ, റോബിൻസൺ(ചർച്ച് ഓഫ് ശാലോം), ബെന്നറ്റ് രാജൻ (ചർച്ച് ഓഫ് ക്രൈസ്റ്റ്), രാജൻ പാണ്ഡ്യൻ (ട്രിനിറ്റി തമിഴ് കോൺഗ്രിഗേഷൻ), ജോൺ റൂബൻ (സാൽവേഷൻ ആർമി ചർച്ച്), പ്രേം മിൽട്ടൺ (മാറാനാഥ പെന്തക്കോസ്ത് ചർച്ച്) എന്നിവരും പങ്കെടുക്കും. കുട്ടികളുടെ സംഗീത അർച്ചന, കുട്ടികൾക്കായി ഈസ്റ്റർ ഹണ്ട് പോലുള്ള മത്സരവും നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.