Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈജിപ്തും ബഹ്റൈനും തമ്മിലുള്ള ബന്ധം മികച്ചത് –കിരീടാവകാശി
text_fieldsbookmark_border
മനാമ: ഈജിപ്തും ബഹ്റൈനും തമ്മിലുള്ള ബന്ധം മികവുറ്റ നിലയിലാണെന്ന് കിരീടാവകാശിയും ഒന ്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട ഈജിപ്ത് അംബാസഡര്‍ യാസിര്‍ ശഅ്ബാനെ ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി ഏല്പിക്കപ്പെട്ട ഉത്തരവാദിത്തം ശരിയായ വിധത്തില്‍ നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് കിരീടാവകാശി ആശംസിച്ചു. ഈജിപ്തുമായി നിലനില്‍ക്കുന്ന ആഴത്തിലുള്ള ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് വിലയിരുത്തി. ഈജിപ്തുമായുള്ള ബന്ധത്തിന് ഏറെ പരിഗണന നല്‍കുകയും തെൻറ ഒൗേദ്യാഗിക ദൗത്യനിര്‍വഹണത്തിന് പിന്തുണ വാഗ്ദാനം ചെയ്യുകയും മനം നിറഞ്ഞ സ്വീകരണം നൽകുകയും ചെയ്ത കിരീടാവകാശിക്ക് യാസിര്‍ ശഅ്ബാന്‍ പ്രത്യേകം നന്ദി പ്രകടിപ്പിച്ചു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്റൈൻ എല്ലാ മേഖലയിലും വളർച്ചയും പുരോഗതിയും കൈവരിക്കെട്ടയെന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
