Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ-സേവനരംഗത്ത്​...

ഇ-സേവനരംഗത്ത്​ ബഹ്​റൈന്​ മുന്നേറ്റമെന്ന്​ സർവേ

text_fields
bookmark_border
ഇ-സേവനരംഗത്ത്​ ബഹ്​റൈന്​ മുന്നേറ്റമെന്ന്​ സർവേ
cancel

മനാമ: ഇ-സേവനരംഗത്ത്​ ബഹ്​റൈന്​ കുതിപ്പ്​. ജി.സി.സിയിൽ പൗരൻമാർക്കും താമസക്കാർക്കും മികച്ച ഇ^സേവനം നൽകുന്ന രണ്ടാമത്തെ രാഷ്​ട്രമെന്ന പദവി ബഹ്​റൈന്​ ലഭിച്ചു. ടോക്യോയിലെ വസേദ സർവകലാശാലയിലെ ‘ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഡിജിറ്റൽ ഗവൺമ​​െൻറ്​’ നടത്തിയ സർവേയിലാണ്​ ബഹ്​റൈൻ മികവ്​ നേടിയത്​. 

13ാമത്​ അന്താരാഷ്​​്ട്ര ഡിജിറ്റൽ ഗവൺമ​​െൻറ്​ റാങ്കിങ്​ 2017ന്​ വേണ്ടി 65 രാജ്യങ്ങളിലെ സർക്കാറുകൾ നൽകി വരുന്ന ഇ^സേവനങ്ങളാണ്​ സർവേയിൽ വിലയിരുത്തിയത്​. ഇതിൽ ഒന്നാം സ്​ഥാനം സിംഗപ്പൂരിനാണ്​. ഡെൻമാർക്ക്​, യു.എസ്​  രാജ്യങ്ങളാണ്​ തൊട്ടുപിറകിൽ. ജി.സി.സിയിൽ യു.എ.ഇയാണ്​ മുന്നിൽ. യു.എ.ഇക്ക്​ ​പട്ടികയിൽ 34ാം സ്​ഥാനം ലഭിച്ചു. ബഹ്​റൈൻ 41ാം സ്​ഥാനമാണ്​ നേടിയത്​. 

ഇൗ രംഗത്തെ അടിസ്​ഥാന സൗകര്യങ്ങൾ, ദേശീയ പോർട്ടൽ, ഒാപൺ ഗവൺമ​​െൻറ്​ ഡാറ്റ, സൈബർ സുരക്ഷ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കു​േമ്പാൾ മേഖലയിലെ ഇതര രാഷ്​ട്രങ്ങളെക്കാൾ മുന്നിലാണ്​ ബഹ്​റൈൻ. അടിസ്​ഥാന സൗകര്യങ്ങൾ, ദേശീയ പോർട്ടൽ ഇനങ്ങളിലെ മികവ്​ പരിഗണിക്കു​േമ്പാൾ ബഹ്​റൈൻ ഏറെ പുരോഗതി നേടിയിട്ടുണ്ട്​. വിവിധ രാജ്യങ്ങളിലുള്ളവരോട്​ പ്രതികരണങ്ങൾ ആരാഞ്ഞാണ്​ സർവേ നടത്തിയത്​. ഇ^സേവനത്തിൽ പത്ത്​ ദശലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള 22 രാജ്യങ്ങളുടെ കണക്കെടുക്കു​േമ്പാൾ അതിൽ ബഹ്​റൈന്​ 16ാം സ്​ഥാനമാണുള്ളത്​. രാജ്യത്ത്​ 2009ൽ തുടങ്ങിയ ഡിജിറ്റൽ ഗവൺമ​​െൻറ്​ പദ്ധതികളുടെ പ്രാധാന്യം റിപ്പോർട്ട്​ എടുത്തുപറയുന്നുണ്ട്​. ബഹ്​റൈൻ ​ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ സാ​േങ്കതിക വിദ്യാരംഗത്തിന്​ നൽകുന്ന മുൻഗണനയും ഇതിൽ പ്രതിപാദിക്കുന്നു. ബഹ്​റൈനിൽ ലഭ്യമാകുന്ന ഒാൺലൈൻ സേവനങ്ങളുടെ സുരക്ഷ, സൗകര്യം, സങ്കീർണത തുടങ്ങിയ കാര്യങ്ങൾ സർവേയിൽ പരിഗണിക്കപ്പെട്ടു. 

എന്നാൽ, നേട്ടങ്ങൾക്കിടിയിലും ഇപ്പോഴും ചിലർക്ക്​ ഒാൺലൈൻ പോർട്ടൽ എങ്ങനെ ഉപയോഗിക്കണമെന്ന്​ അറിയില്ലെന്ന്​ പറയുന്നുണ്ട്​. ജനങ്ങളുമായി ബന്ധപ്പെടാൻ രാജ്യത്തെ എം.പിമാർക്ക്​ ഒൗദ്യോഗിക വെബ്​സൈറ്റ്​ ഇല്ലാത്തത്​, സർക്കാർ ഉദ്യോഗസ്​ഥരോട്​ വിവിധ കാര്യങ്ങൾ തിരക്കാനുള്ള സൈറ്റ്​ ലഭ്യമല്ലാത്തത്​ തുടങ്ങിയ വിഷയങ്ങളും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newse service
News Summary - e service-bahrain-gulf news
Next Story