Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ-​പാ​സ്‌​പോ​ർ​ട്ട് :...

ഇ-​പാ​സ്‌​പോ​ർ​ട്ട് : ഇ​തു​വ​രെ 50,000ത്തി​ല​ധി​കം വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ഇ-​പാ​സ്‌​പോ​ർ​ട്ട് : ഇ​തു​വ​രെ 50,000ത്തി​ല​ധി​കം  വി​ത​ര​ണം ചെ​യ്തു
cancel

മ​നാ​മ: മാ​ർ​ച്ചി​ൽ ഇ-​പാ​സ്‌​പോ​ർ​ട്ട് പ​ദ്ധ​തി ആ​രം​ഭി​ച്ച​ശേ​ഷം പൗ​ര​ന്മാ​ർ​ക്കാ​യി 50,000ത്തി​ല​ധി​കം ഇ-​പാ​സ്‌​പോ​ർ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഹി​ഷാം ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. ഓ​രോ മാ​സ​വും കൂ​ടു​ത​ൽ പാ​സ്​​പോ​ർ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

അ​പേ​ക്ഷി​ക്കു​മ്പോ​ൾ ഇ-​പാ​സ്‌​പോ​ർ​ട്ടി​ന്റെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. പൗ​ര​ന്മാ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ന് അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. അ​ത്യാ​ധു​നി​ക സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ ഇ-​പാ​സ്​​പോ​ർ​ട്ട് നി​ൽ​വി​ൽ​വ​ന്ന​ത്. സം​വി​ധാ​ന​ങ്ങ​ൾ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ക എ​ന്ന രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ​യും കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ​യും ആ​ഗ്ര​ഹ​മ​നു​സ​രി​ച്ചാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ൽ പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ഇ-​പാ​സ്​​പോ​ർ​ട്ടി​ന്റെ ലോ​ഞ്ചി​ങ് നി​ർ​വ​ഹി​ക്ക​വെ ആ​ഭ്യ​ന്ത​ര മ​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.

മൂ​ന്നു ഘ​ട്ട​മാ​യാ​ണ് രാ​ജ്യ​ത്തെ മു​ഴു​വ​ൻ പൗ​ര​ന്മാ​ർ​ക്കും സം​വി​ധാ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്.നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്സ് ആ​ൻ​ഡ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്റെ മു​ൻ​കൈ​യി​ലാ​ണ് ആ​ധു​നി​ക സം​വി​ധാ​നം സാ​ധ്യ​മാ​ക്കി​യ​ത്.സാ​ധാ​ര​ണ പാ​സ്​​പോ​ർ​ട്ട്, ഡി​​േ​പ്ലാ​മാ​റ്റി​ക് പാ​സ്​​പോ​ർ​ട്ട്, സ്‍പെ​ഷ​ൽ പാ​സ്​​പോ​ർ​ട്ട്, ട്രാ​വ​ൽ ഡോ​ക്യു​​​​മെ​ന്റ് എ​ന്നി​വ ഇ-​പാ​സ്​​പോ​ർ​ട്ടാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട് കാ​ണാ​നാ​വു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ പാ​സ്​​പോ​ർ​ട്ടി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.


മൈ​ക്രോ​ചി​പ്പു​ക​ൾ ഘ​ടി​പ്പി​ച്ച രീ​തി​യി​ലാ​ണ് പു​റം​ച​ട്ട സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം വി​വ​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല ചി​ത്ര​ങ്ങ​ളോ​ടെ​യാ​ണ് ഓ​രോ പേ​ജും ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.ആ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ അ​നു​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും സ്വീ​കാ​ര്യ​മാ​യ രീ​തി​യി​ൽ അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് പാ​സ്​​പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaE-passportBahrain GovernmentBahrain
News Summary - E-Passport: More than 50,000 distributed so far
Next Story