Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ-​പാ​സ്​​പോ​ർ​ട്ട്...

ഇ-​പാ​സ്​​പോ​ർ​ട്ട് നി​ല​വി​ൽ​വ​ന്നു

text_fields
bookmark_border
ഇ-​പാ​സ്​​പോ​ർ​ട്ട് നി​ല​വി​ൽ​വ​ന്നു
cancel
camera_alt

ഇ-പാസ്​പോർട്ട് ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ്​ റാശിദ്​ ബിൻ അബ്​ദുല്ല

ആൽ ഖലീഫ  പുറത്തിറക്കുന്നു

മ​നാ​മ: ബഹ്റൈനിൽ ഇ- പാസ്​പോർട്ട് നിലവിൽവന്നു. ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ്​ റാശിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ ഇ പാസ്​പോർട്ടിന്റെ ലോഞ്ചിംഗ് നിർവഹിച്ചു. സംവിധാനങ്ങൾ ആധുനികവൽക്കരിക്കുക എന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ആഗ്രഹമനുസരിച്ചാണ് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

മൂ​ന്നു ഘ​ട്ട​മാ​യി രാ​ജ്യ​ത്തെ മു​ഴു​വ​ൻ പൗ​ര​ന്മാ​ർ​ക്കും സം​വി​ധാ​നം ല​ഭ്യ​മാ​ക്കും. നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്സ് ആ​ൻ​ഡ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്റെ മു​ൻ​കൈ​യി​ലാ​ണ് ആ​ധു​നി​ക സം​വി​ധാ​നം സാ​ധ്യ​മാ​ക്കി​യ​ത്. സാ​ധാ​ര​ണ പാ​സ്​​പോ​ർ​ട്ട്, ഡി​​േ​പ്ലാ​മാ​റ്റി​ക് പാ​സ്​​പോ​ർ​ട്ട്, സ്‍പെ​ഷ​ൽ പാ​സ്​​പോ​ർ​ട്ട്, ട്രാ​വ​ൽ ഡോ​ക്യു​​​​മെ​ന്റ് എ​ന്നി​വ ഇ-​പാ​സ്​​പോ​ർ​ട്ടാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്.

വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാശിദ്​ അൽ സയാനി, ധനകാര്യ മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ്​ ബിൻ ഥാമിർ അൽ കഅ്​ബി, പബ്ലിക്​ സെക്യൂരിറ്റി ചീഫ്​ മേജർ ജനറൽ താരിഖ്​ ബിൻ ഹസൻ അൽ ഹസൻ, ഗവർണ​ർമാർ, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിമാർ, ഉയർന്ന ഉദ്യോഗസ്​ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​കൊ​ണ്ട് കാ​ണാ​നാ​വു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ പാ​സ്​​പോ​ർ​ട്ടി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മൈ​ക്രോ​ചി​പ്പു​ക​ൾ ഘ​ടി​പ്പി​ച്ച രീ​തി​യി​ലാ​ണ് പു​റം​ച​ട്ട സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം വി​വ​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല ചി​ത്ര​ങ്ങ​ളോ​ടെ​യാ​ണ് ഓ​രോ പേ​ജും ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. പ​വി​ഴ ഖ​ന​ന​ത്തി​ൽ തു​ട​ങ്ങി ആ​ദ്യ​ത്തെ എ​ണ്ണ​ക്കി​ണ​ർ സ്ഥാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ളും ഉ​ൾ​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

രാ​ജ്യ​ത്തി​ന്റെ പൈ​തൃ​കം സം​ബ​ന്ധി​ച്ച ധാ​ര​ണ ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം ഭാ​വി​വി​ക​സ​ന​ത്തി​ലേ​ക്കു​ള്ള ദി​ശാ​സൂ​ചി​ക കൂ​ടി​യാ​ണ് പാ​സ്​​പോ​ർ​ട്ടി​ന്റെ സം​വി​ധാ​നം. ആ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ അ​നു​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും സ്വീ​കാ​ര്യ​മാ​യ രീ​തി​യി​ൽ അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് പാ​സ്​​പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി​യ​ത്. ഇ-​പാ​സ്​​പോ​ർ​ട്ടി​ന്റെ രൂ​പ​ക​ൽ​പ​ന​യി​ലെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ ച​ട​ങ്ങി​ൽ പ​വ​ർ​പോ​യ​ന്റ് പ്ര​സ​​ന്റേ​ഷ​ൻ ന​ട​ത്തി. പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച പ്ര​ദ​ർ​ശ​ന​വും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​രു​ന്നു.

20 മു​ത​ൽ​ ഇ-​പാ​സ്​​പോ​ർ​ട്ട് ന​ട​പ്പാ​ക്കും

മ​നാ​മ: മാ​ർ​ച്ച്​ 20 മു​ത​ൽ​ ഇ-​പാ​സ്​​പോ​ർ​ട്ട്​ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങും. ഇ​തോ​ടെ വി​വി​ധ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ വി​സ ഫീ​സ്​ ഒ​ഴി​വാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ-​പാ​സ്​​​പോ​ർ​ട്ടി​ന്​ 12 ദീ​നാ​റാ​ണ്​ ഈ​ടാ​ക്കു​ക. ന​ഷ്​​ട​പ്പെ​ട്ട​തി​നു​ പ​ക​ര​മാ​യി പു​തി​യ​ത്​ അ​നു​വ​ദി​ക്കാ​ൻ 50 ദീ​നാ​ർ ഈ​ടാ​ക്കും. ന​ശി​ച്ചു​പോ​യ പാ​സ്​​പോ​ർ​ട്ടി​ന്​ പ​ക​ര​മു​ള്ള​തി​ന്​ 15 ദീ​നാ​റാ​യി​രി​ക്കു​മെ​ന്ന്​ നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്​​സ്​ അ​തോ​റി​റ്റി​കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ​​ശൈ​ഖ്​ ഹി​ശാം ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി.

11 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ അ​ഞ്ചു​ വ​ർ​ഷ​ത്തേ​ക്കും 11ന്​ ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ 10 വ​ർ​ഷ​ത്തേ​ക്കു​മാ​ണ്​ പാ​സ്​​പോ​ർ​ട്ട്​ അ​നു​വ​ദി​ക്കു​ക. പാ​സ്​​പോ​ർ​ട്ടി​ന്‍റെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന്​ ആ​റു മാ​സം മു​ന്നേ ത​ന്നെ പു​തു​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E-passportbahrain
Next Story