Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ.അഹമ്മദ് അതുല്യനായ...

ഇ.അഹമ്മദ് അതുല്യനായ നേതാവ്: അനുശോചന യോഗത്തില്‍ നിരവധി പേരത്തെി 

text_fields
bookmark_border
ഇ.അഹമ്മദ് അതുല്യനായ നേതാവ്: അനുശോചന യോഗത്തില്‍ നിരവധി പേരത്തെി 
cancel

മനാമ: ഇ.അഹമ്മദിന്‍െറ നിര്യാണത്തില്‍ അനുശോചിച്ച് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ അല്‍ രാജ സ്കൂളില്‍ നടന്ന യോഗത്തില്‍ ബഹ്റൈന്‍ സാമൂഹിക മണ്ഡലത്തിലെ നിരവധി പേര്‍ പങ്കെടുത്തു. 
ഇന്ത്യന്‍ എംബസി സെക്കന്‍റ് സെക്രട്ടറി ആനന്ദ് പ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് എസ്.വി.ജലീല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഹബീബ് റഹ്മാന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ സ്വാഗതം പറഞ്ഞു.ഇ.അഹമ്മദ് പ്രവാസ ഭൂമിയില്‍ മലയാളികളുടെ അത്താണിയായിരുന്നുവെന്ന് അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി. ആര്‍ക്കും എപ്പോഴും ആശ്രയിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. ഗള്‍ഫ് ഭരണാധികാരികളുമായി ആഴത്തിലുള്ള ബന്ധം സൂക്ഷിച്ച നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.
ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍െറ പതാക വാഹകനായി കണ്ണൂരില്‍ നിന്ന് വന്ന ഇ. അഹമ്മദ് എന്നും മലയാളികളുടെ ഹൃദയത്തില്‍ ജ്വലിച്ചു നില്‍ക്കും. കേരള നിയമ സഭയിലൂടെ, ഇന്ത്യന്‍ പാര്‍ലമെന്‍റിലൂടെ വളര്‍ന്ന അദ്ദേഹത്തിന്‍െറ ജീവിതത്തിന് തുല്ല്യതകളില്ല. ഐക്യരാഷ്ട്രസഭയുടെ വേദികളിലും അദ്ദേഹത്തിന്‍െറ ശബ്ദം ഉയര്‍ന്നു. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ രണ്ടര പതിറ്റാണ്ടിലധികം നിറഞ്ഞു നില്‍ക്കുകയും ദേശീയ രാഷ്ട്രീയ നേതൃത്വങ്ങളുമായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്‍െറ ജീവിതം പൊലിഞ്ഞതും പാര്‍ലമെന്‍റിലാണ് എന്നത് കാലത്തിന്‍െറ കാവ്യനീതിയാകാം. ഇത്തരം നേതാക്കളുടെ സാന്നിധ്യം രാജ്യം ആവശ്യപ്പെടുന്ന കാലത്താണ് അദ്ദേഹത്തിന്‍െറ വിയോഗം. 
ഇന്ത്യന്‍ ജനാധിപത്യവും വൈവിധ്യവും അപകടപ്പെടുന്ന ഭീതിതമായ കാലത്തിനെതിരെ ചൂണ്ടുവിരലുയര്‍ത്തിയ ഇ. അഹമ്മദിന്‍െറ ഓര്‍മകള്‍ വരും നാളുകളിലും ജ്വലിച്ചു നില്‍ക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. 
മനാമ എം.പി.അബ്ദുല്‍ വാഹിദ് അഹ്മദ് അല്‍ ഖറാത്ത, എസ്.വൈ.എസ് കേരള സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, സമസ്ത പ്രസിഡന്‍റ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍, ബഹ്റൈന്‍ കേരളീയ സമാജം ജന. സെക്രട്ടറി എന്‍.കെ.വീരമണി, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, രാജു കല്ലുമ്പുറം(ഒ.ഐ.സി.സി),  മഹേഷ് (പ്രതിഭ), സിയാദ് ഏഴംകുളം(ജെ.സി.സി), കെ. ജനാര്‍ദ്ദനന്‍,എബ്രഹാം ജോണ്‍, സോമന്‍ ബേബി,  മുഹമ്മദ് ഇഖ്ബാല്‍, കെ.സി.സൈനുദ്ദീന്‍ സഖാഫി, രാമത്ത് ഹരിദാസ്, കുട്ടൂസ മുണ്ടേരി, സി.കെ.അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - E ahammed
Next Story