തൊഴിലാളിയുടെ കടമകൾ
text_fields1. ഒരു സാധാരണ വ്യക്തിയിൽനിന്ന് പ്രതീക്ഷിക്കാവുന്ന, ശ്രദ്ധയോടെ ഏൽപിച്ചിരിക്കുന്ന ജോലി വളരെ സത്യസന്ധതയോടും ആത്മാർഥതയോടും തൊഴിൽ കരാർ പ്രകാരവും തൊഴിൽ സംബന്ധമായ തൊഴിലുടമയുടെ വ്യവസ്ഥകൾ പ്രകാരവും സ്വന്തമായി ചെയ്യണം.
2. തൊഴിലുടമയോ അവരുടെ പ്രതിനിധികളോ തൊഴിൽ സംബന്ധമായി നൽകുന്ന എല്ലാ നിർദേശങ്ങളും ഉത്തരവുകളും പാലിക്കണം.
3. തൊഴിൽ കരാറിന്റെയോ നിയമത്തിന്റെയോ തൊഴിലുടമയുടെ തൊഴിൽ സംബന്ധമായ അനുബന്ധ വ്യവസ്ഥകളുടെയോ ലംഘനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
4. ജോലിക്ക് കൃത്യസമയത്ത് എത്തണം. സാധിക്കുന്നില്ലെങ്കിൽ, തൊഴിലുടമയെ കാരണസഹിതം മുൻകൂട്ടി അറിയിക്കണം.
5. തൊഴിലാളിയുടെ കൈവശമുള്ള തൊഴിലുടമയുടെ എല്ലാ രേഖകളും സാധനങ്ങളും മറ്റും ഭദ്രമായി സംരക്ഷിക്കുകയും സൂക്ഷിക്കുകയും വേണം.
6. സഹപ്രവർത്തകരെ ബഹുമാനിക്കുകയും അവരോട് സഹകരിക്കുകയും വേണം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

