െഎ.വൈ.സി.സി ദുരിതാശ്വാസ സാധനങ്ങൾ കൈമാറി
text_fieldsമനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് പ്രവർത്തകർ കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി സ്വരൂപിച്ചയച്ച 3000 കിലോയോളം സാധനങ്ങൾ തിരുവന്തപുരം ജില്ലാ കളക്ടർ കെ. വാസുകിക്ക് കൈമാറി. ബഹ്റൈനിൽ നിന്ന് കയറ്റിയയച്ച് കെട്ടിക്കിടക്കുകയായിരുന്ന സാധനങ്ങൾ ഐ.വൈ.സി.സി വൈസ് പ്രസിഡൻറ് റിച്ചി കളത്തൂരേത്ത് നേരിട്ട് നാട്ടിൽ ചെന്ന് അധികാരികളെ കൊണ്ട് ആവശ്യമായ ഇടപെടലുകൾ നടത്തിയാണ് സാധനങ്ങൾ കളക്ടർക്ക് കൈമാറിയതെന്ന് ഐ.വൈ.സി.സി ഭാരവാഹികൾ പറഞ്ഞു.
പുതിയ വസ്ത്രങ്ങളും സാനിട്ടറി നാപ്കിനുകളും ഉൾപ്പെടെ ബഹ്റൈനിലെ
സാധാരണക്കാർ നൽകിയ 125 കാർട്ടൺ സാധനങ്ങളാണ് കേരളത്തിലേക്ക് എത്തിച്ചതെന്നും ഇതുമായി സഹകരിച്ച എല്ലാ സുമനസുകൾക്കും നന്ദി പറയുന്നതായും ഐ.വൈ.സി.സി പ്രസിഡൻറ് ബേസിൽ നെല്ലിമറ്റം, സെക്രട്ടറി ഫാസിൽ വട്ടോളി, ട്രഷറർ ഹരി ഭാസ്കരൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
