Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സ്​​കൂ​ളി​െ​ൻ​റ ശോ​ച്യാ​വ​സ്​​ഥ​ക്ക്​ കാ​ര​ണം ഭ​ര​ണ​സ​മി​തി​യു​ടെ പി​ടി​പ്പു​കേ​ട്​ –യു.​പി.​പി

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്​​കൂ​ളി​െ​ൻ​റ ശോ​ച്യാ​വ​സ്​​ഥ​ക്ക്​ കാ​ര​ണം ഭ​ര​ണ​സ​മി​തി​യു​ടെ പി​ടി​പ്പു​കേ​ട്​ –യു.​പി.​പി
cancel

മനാമ: ഇന്ത്യന്‍ സ്​കൂൾ ഭരണസമിതിയുടെ കഴിവുകേടും സ്വജനപക്ഷ താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള കുത്തഴിഞ്ഞ സാമ്പത്തിക ഇടപാടുകളുമാണ് സ്​കൂളി​െൻറ ഇന്നത്തെ ശോച്യാവസ്ഥക്ക് കാരണമെന്ന് യു.പി.പി വാർത്തക്കുറിപ്പിൽ ആരോപിച്ചു.ആറു വര്‍ഷം സമയമുണ്ടായിട്ടും കമ്മിറ്റിയംഗങ്ങള്‍ തമ്മിലുള്ള തൊഴുത്തില്‍ക്കുത്തും പടലപ്പിണക്കങ്ങളും ചര്‍ച്ച ചെയ്യാനല്ലാതെ വികസനമെന്ന പേരില്‍ ഒരു മൂത്രപ്പുരപോലും പണിയാൻ ഭരണസമിതിക്കായിട്ടില്ല. പ്രതിപക്ഷത്തി​െൻറയും മുന്‍ കമ്മിറ്റിയുടെയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ അസത്യ പ്രസ്​താവനകളിലൂടെ കുറ്റപ്പെടുത്തി സ്​കൂളിനെ സ്വയം അപകീര്‍ത്തിപ്പെടുത്തുകയാണ്​ ഇപ്പോൾ. ഓണ്‍ലൈന്‍ ക്ലാസുകളില്‍നിന്ന്​ കുട്ടികളെ പുറത്താക്കിയതിനെതിരെ യു.പി.പി ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയതി‍െൻറ അടിസ്ഥാനത്തില്‍ മുഴുവന്‍ കുട്ടികളെയും ക്ലാസിലിരുത്തേണ്ടി വന്നതി​െൻറ ജാള്യം മറയ്​ക്കാന്‍ വസ്​തുതാവിരുദ്ധമായ കാര്യങ്ങളാണ്​ പറയുന്നത്​.

സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഫീസിളവ് നല്‍കുന്നത് ഇന്ത്യന്‍ സ്​കൂളിലെ പുതിയ കാര്യമല്ല. 1990 മുതല്‍ യു.പി.പിയുടെ സഹചാരികളായിരുന്നവര്‍ തുടങ്ങിവെച്ച മഹത്തായ കാര്യമാണത്.വിദ്യാഭ്യാസ മന്ത്രാലയത്തി‍െൻറ അനുമതിയോടെ മെഗാ ഫെയറുകള്‍ നടത്തി വര്‍ഷംതോറും കിട്ടുന്ന ലക്ഷക്കണക്കിന് ദീനാറുകള്‍ സ്​കൂളില്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിദ്യാർഥികളെ സഹായിക്കാനും ജീവനക്കാരുടെ ഉന്നമനത്തിനുംവേണ്ടി ഉപയോഗിക്കുകയാണ് പതിവ്.

കൊച്ചുകുട്ടികളെ തെരുവിലിറക്കി പണം പിരിക്കുന്നു എന്ന് പറഞ്ഞ് അന്ന് ഫെയര്‍ നടത്തുന്നതിനെ പരിഹസിച്ചവര്‍ അധികാരത്തില്‍ വന്നശേഷം അഞ്ചു മഹാഫെയറുകള്‍ നടത്തി.അവര്‍തന്നെ പുറത്തുവിട്ട കണക്കുപ്രകാരം ആറു ലക്ഷത്തോളം ദീനാറാണ്​ ഇതുവഴി സമാഹരിച്ചത്​.എന്നിട്ടും, ചെറിയ സംഖൃ ഫീസടക്കാത്തതി​െൻറ പേരില്‍ കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസില്‍നിന്ന് പുറത്താക്കിയതി​െൻറയും അധ്യാപകര്‍ക്ക് പൂര്‍ണമായി വേതനം നല്‍കാത്തതി​െൻറയും വസ്​തുത എന്താണെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തണം.

ട്യൂഷന്‍ ഫീസ് മാത്രം വാങ്ങിയാല്‍തന്നെ എല്ലാ ജീവനക്കാരുടെയും വേതനം കൊടുക്കാമെന്നിരിക്കെ, ഈ വര്‍ഷം നടക്കാന്‍ സാധ്യതയില്ലാത്ത യൂത്ത് ഫെസ്​റ്റിവൽ ഉൾപ്പെടെ ഉപയോഗപ്പെടുത്താത്ത കാര്യങ്ങള്‍ക്കുപോലും ഫീസ് വാങ്ങിയിട്ടും ഇല്ലായ്​മ പറയാന്‍ മാത്രം എന്തു സാമ്പത്തിക തിരിമറിയാണ് നടത്തിയത്​? ഫെയര്‍ വഴി സ്വരൂപിച്ച ലക്ഷക്കണക്കിന് ദീനാര്‍ എന്തിനാണ്​ വകയിരുത്തിയതെന്ന്​ വ്യക്തമാക്കണം.ഫീസിളവ് നല്‍കുന്ന രക്ഷിതാക്കളുടെ പേരുവിവരങ്ങള്‍ സ്​കൂളി​െൻറ വെബ് സൈറ്റിലെങ്കിലും പ്രസിദ്ധീകരിക്കാത്തത്​ എന്തുകൊണ്ടാണ്​? ഇക്കാര്യങ്ങളിൽ നീതിപൂര്‍വമല്ലാത്ത പലതുമുണ്ടെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.

ഫീസ് കൂട്ടില്ലെന്ന് വാഗ്​ദാനം നൽകി അധികാരത്തിലെത്തിയവർ ചരിത്രത്തിലാദ്യമായി ഒരേ ഭരണ കാലയളവില്‍ ട്രാൻസ്​പോര്‍ട്ടി​േൻറതടക്കം മൂന്നു തവണ ഫീസ് കൂട്ടുകയാണുണ്ടായത്. ഈ കാരണംകൊണ്ടും കോവിഡി‍െൻറ പ്രത്യേക സാഹചര്യംകൊണ്ടുമാണ് സാധാരണക്കാരായ രഷിതാക്കള്‍ക്ക് താങ്ങാവുന്നതിലേറെ ഫീസ് കുടിശ്ശിക വന്നത്​.

ഫീസ് അടക്കാന്‍ കഴിയുന്ന പലര്‍ക്കും ഫീസ് എഴുതിത്തള്ളുകയും അവരെ തങ്ങളുടെ വോട്ട്ബാങ്കാക്കി മാറ്റുകയും ചെയ്യുകയാണ്​. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ അഡ്​മിന്‍ ​േബ്ലാക്ക് പലകയടിച്ചു മറച്ചതും രഹസ്യ മീറ്റിങ്ങുകള്‍ സംഘടിപ്പിച്ചതും ഭരണസമിതി നടത്തുന്ന നാടകങ്ങളില്‍ ഒന്നു മാത്രമാണ്.

റിഫാ കാമ്പസ് പണിയാൻ ബഹ്റൈനിലെ പ്രശസ്​തമായ ബാങ്ക് ലോണ്‍ തന്നത് രക്ഷിതാക്കില്‍നിന്ന്​ സ്​കൂള്‍ സംഭരിച്ച ബില്‍ഡിങ്​ ലെവി ഫണ്ടും ഓരോ വിദ്യാർഥിയുടെയും റീഫണ്ടബ്​ള്‍ ഫണ്ടും പരിശോധിച്ചുതന്നെയാണ്. ഇന്ത്യന്‍ സ്​കൂള്‍ എന്ന മഹാസ്ഥാപനത്തി​െൻറ പുതിയ നിർമിതിക്കായി 2.3 മില്യൺ ദീനാർ ബാങ്ക് ലോണായി തന്നത് മഹാ അപരാധമായി കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ആ ബാങ്കിനെയും സ്​കൂളിനെയും അപകീര്‍ത്തിപ്പെടുത്തുകയാണ്​.

ഇന്‍ഫ്രാസ്​ട്രക്ചര്‍ എന്ന പേരില്‍ വിദ്യാർഥികളില്‍നിന്ന്​ മാസംതോറും പിരിച്ചെടുക്കുന്ന 50,000ത്തോളം ദീനാറില്‍ 31,000 ദീനാര്‍ മാത്രമാണ് ലോണി‍െൻറ തിരിച്ചടവിനുള്ളത്. ബാക്കി തുക മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന രീതിയിലാണ്​ വായ്പ എടുക്കുമ്പോൾതന്നെ അന്നത്തെ കമ്മിറ്റി ക്രമീകരിച്ചത്. ആദ്യത്തെ മൂന്നു വര്‍ഷം ലോണി​െൻറ തിരിച്ചടവ് ബാങ്കില്‍നിന്ന്​ ഒഴിവാക്കിയെടുത്തത് സ്​കൂളി​െൻറ മറ്റു​ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് സാമ്പത്തികഭദ്രത ഒരുക്കുന്നതി​െൻറ ഭാഗമായാണ്. പിന്നീട്, ആ സൗകര്യം ഉപയോഗപ്പെടുത്തിയവര്‍തന്നെ അതിനെ കുറ്റമായി കാണുമ്പോൾ ഇരിക്കുന്ന സ്ഥാനത്തി​െൻറ മഹത്ത്വമെങ്കിലും ഓർക്കണം.

റിഫ സ്​കൂളി​െൻറ മുകളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്​ വാട്ടര്‍ പ്രൂഫ് ചെയ്​തവരെ തിരയുന്നവര്‍ കഴിഞ്ഞ ആറു വര്‍ഷവും മഞ്ഞും മഴയും പെയ്യുമ്പോൾ വര്‍ഷംതോറും ടെറസില്‍ ചെയ്യേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും ചെയ്​തിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ഇതുപോലും ശ്രദ്ധിക്കാൻ കഴിയാത്തവര്‍ക്ക് ഇത്രയും വലിയ ഒരു സ്ഥാപനത്തെ എങ്ങനെ വിജയകരമായി മുന്നോട്ടുനയിക്കാനാവും?

മെയ്​ൻറനൻസിനുവേണ്ടി വകയിരുത്തുന്ന ലക്ഷക്കണക്കിന് ദീനാർ എവിടെയാണ് പോകുന്നതെന്ന് ബന്ധപ്പെട്ടവര്‍ രക്ഷിതാക്കളോട് വെളിപ്പെടുത്തണമെന്നും യു.കെ. അനില്‍, ഹാരിസ് പഴയങ്ങാടി, ഫ്രാന്‍സിസ് കൈതാരത്ത്, റഫീക്ക് അബ്​ദുല്ല, ബിജു ജോർജ്​, എഫ്.എം. ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, സുരേഷ് സുബ്രമണ്യം, ജോണ്‍ ഹെൻറി എന്നിവര്‍ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian schoolbahrain newsU. P. P
Next Story