24,000 ദിനാറിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടി; നിരവധിപേർ അറസ്റ്റിൽ
text_fieldsമനാമ: ബഹ്റൈനിൽ 14 കിലോഗ്രാം വരുന്ന മയക്കുമരുന്ന് കൈവശം വെച്ചതിനും കടത്താൻ ശ്രമിച്ചതിനും വിവിധ രാജ്യക്കാരായ നിരവധി പേർ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പിടികൂടിയ മയക്കുമരുന്നിന് 24,000 ബഹ്റൈൻ ദിനാറിലധികം വിലവരും. അറസ്റ്റിലായവർ 20 നും 49 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. മയക്കുമരുന്ന് കടത്ത് ശ്രമം സംബന്ധിച്ച് ആന്റി-നാർക്കോട്ടിക് ഡയറക്ടറേറ്റിന് ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുകയും അനധികൃത ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തത്.
ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ 996 വഴിയോ 996@interior.gov.bh എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിച്ച് സുരക്ഷാ അധികാരികളുമായി സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. എല്ലാ വിവരങ്ങളും അതിരഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

