മയക്കുമരുന്ന് കടത്ത്: വിവിധ രാജ്യക്കാർ പിടിയിൽ
text_fieldsമനാമ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരിൽ നിന്ന് 3,10,000 ദിനാറിൽ കൂടുതൽ വിലമതിക്കുന്ന ഏഴ് കിലോ മയക്കുമരുന്ന് പിടികൂടി. സൂചന ലഭിച്ചതിനെത്തുടർന്ന് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടിയിലായത്.
കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംശയാസ്പദമായ മയക്കുമരുന്ന് ഇടപാടുകൾ സംബന്ധിച്ച് വിവരം ലഭിച്ചാൽ 996 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ചറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും നിർദേശിച്ചു. അല്ലെങ്കിൽ 996@ എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കാം. ഇൻഫോമർമാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. നിരോധിത മയക്കുമരുന്നുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ 2021ലാണ് 996 എന്ന ഹോട്ട്ലൈൻ ആരംഭിച്ചത്.

