Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്താവളം വഴി മയക്കുമരുന്ന് കടത്ത്; സ്ത്രീക്ക് അഞ്ചുവർഷം തടവ്
text_fieldsbookmark_border
മനാമ: വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തിയ കേസിൽ സ്ത്രീക്ക് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവുശിക്ഷ വിധിച്ചു. 3,000 ദീനാർ പിഴയും അടക്കണം. ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താനും ഉത്തരവിട്ടു. ഏകദേശം മൂന്ന് കിലോ ക്രിസ്റ്റൽ മെത്ത് കടത്തിയതിന് 40കാരിയായ പാകിസ്താൻ സ്വദേശിനിയാണ് അറസ്റ്റിലായത്.
മെത്താഫെറ്റാമൈൻ ആണ് ഇവരുടെ ബാഗിന്റെ അടിയിൽ ഒളിപ്പിച്ച നിലയിൽ പൊലീസുകാർ കണ്ടെത്തിയത്. മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റിലേക്ക് റഫർ ചെയ്യുകയായിരുന്നു. വിചാരണയിൽ യുവതി വിൽപന ലക്ഷ്യമിട്ട് മയക്കുമരുന്ന് കടത്തുകയായിരുന്നെന്ന് കണ്ടെത്തി.
Next Story

