മയക്കുമരുന്ന് പിടികൂടിയ സംഭവം; പ്രതിക്ക് അഞ്ചുവർഷം തടവും 3000 ദീനാർ പിഴയും
text_fieldsമനാമ: ഇലക്ട്രോണിക് ഉപകരണത്തിൽനിന്ന് മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്ത കേസിൽ 24കാരനായ പ്രതിക്ക് അഞ്ച് വർഷം തടവും 3000 ദീനാർ പിഴയും വിധിച്ച് ക്രിമിനൽ കോടതി. ശിക്ഷാ കാലവധിക്കുശേഷം ഏഷ്യൻ വംശജനായ പ്രതിയെ നാടുകടത്തുകയും ചെയ്യും.
കളിമണ്ണുനിറച്ച ഇലക്ട്രോണിക് ഉപകരണത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു 400ലധികം ലഹരിഗുളികകൾ കണ്ടെത്തിയത്. ആന്റി നാർക്കോട്ടിക് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. വിദേശ വെബ്സൈറ്റിൽനിന്ന് യുവാവ് ഓർഡർ ചെയ്തതായിരുന്നു ഇത്.
വിലാസം മാറി ബഹ്റൈൻ ദമ്പതികൾക്ക് ലഭിച്ച വസ്തു അഴിച്ചുനോക്കിയപ്പോഴാണ് നൈലോൺ കവറുകളിലാക്കി കളിമണ്ണ് നിറച്ച ഇലക്ട്രോണിക് ഗെയിം ഉപകരണത്തിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടത്.
എന്നാൽ, ആദ്യം പാഴ്സൽ തുറന്നയാൾ തന്നെയാകും യഥാർഥ കുറ്റവാളിയെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തന്റെ കക്ഷി കുറ്റവാളിയല്ലെന്നും തെറ്റായി കുറ്റം ചുമത്തപ്പെട്ടതാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

