Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈനിൽ 15 ലക്ഷം...

ബഹ്‌റൈനിൽ 15 ലക്ഷം ദീനാറിന്റെ ലഹരിമരുന്ന് വേട്ട; മൂന്ന് പേർ പിടിയിൽ

text_fields
bookmark_border
ബഹ്‌റൈനിൽ 15 ലക്ഷം ദീനാറിന്റെ ലഹരിമരുന്ന് വേട്ട; മൂന്ന് പേർ പിടിയിൽ
cancel
camera_alt

അറസ്റ്റിലായ പ്രതികളും പിടിച്ചെടുത്ത വസ്തുക്കളും

മനാമ: രാജ്യത്ത് വിതരണത്തിനായി എത്തിച്ച 100 കിലോയിലധികം കഞ്ചാവും ഹാഷിഷും പിടികൂടി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. ഏകദേശം 15 ലക്ഷം ബഹ്‌റൈൻ ദിനാർ വിപണി മൂല്യമുള്ള ലഹരിമരുന്നാണ് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അധികൃതർ അറസ്റ്റ് ചെയ്തു.

ഇറാനിൽ നിന്ന് 'ഡെഡ് ഡ്രോപ്പ്' എന്ന രഹസ്യ രീതി ഉപയോഗിച്ചാണ് മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തിയത്. സമാനമായ രീതിയിൽ തന്നെ ഇവ ബഹ്‌റൈനിൽ വിതരണം ചെയ്യാനായിരുന്നു സംഘത്തിന്റെ പദ്ധതി. ലഹരിമരുന്നിന് പുറമെ, വിവിധ രാജ്യങ്ങളിലെ കറൻസികൾ, വിതരണത്തിനായി ഉപയോഗിച്ച ഉപകരണങ്ങൾ, മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച രണ്ട് ബോട്ടുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് നടത്തിയ വിശദമായ അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ഒടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. പിടിച്ചെടുത്ത സാധനങ്ങൾ കസ്റ്റഡിയിലെടുത്തതായും നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് അറിയിച്ചു. ലഹരിമരുന്ന് ശൃംഖലകൾ തകർക്കുന്നതിനായുള്ള കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Drug bust worth 1.5 million dinars in Bahrain; Three arrested
Next Story