വിലയിൽ ഇടിവ്; സ്വർണ്ണം വാങ്ങാൻ ബഹ്‌റൈൻ വിപണിയിൽ വൻ തിരക്ക്
text_fieldsമനാമ: ആഗോള വിപണിയിൽ സ്വർണ്ണവിലയിലുണ്ടായ കുറവിനെത്തുടർന്ന് ബഹ്‌റൈനിലെ പ്രാദേശിക സ്വർണ്ണ വിപണിയിൽ വൻ തിരക്ക് അനുഭവപ്പെടുന്നു. വില താഴ്ന്ന സാഹചര്യം മുതലെടുത്ത് സ്വർണ്ണം വാങ്ങാൻ ധാരാളം ഉപഭോക്താക്കളാണ് വിപണിയിൽ എത്തുന്നത്. നിലവിൽ 21 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് ഏകദേശം 45.010 ബി.ഡി ആണ് നിരക്ക്. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 47.200 ബിഡി നിരക്കിലും, 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് ഏകദേശം 51.500 ബി.ഡി നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണ്ണത്തിന് 4,218 ഡോളറാണ് നിലവിലെ നിരക്ക്.
ദീർഘകാലത്തിന് ശേഷമാണ് സ്വർണ്ണവിലയിൽ ഇത്ര വലിയൊരു ഇടിവ് ദൃശ്യമാകുന്നതെന്ന് പ്രമുഖ ജ്വല്ലറി ഉടമകളും പറഞ്ഞു. സ്വർണ്ണവില ഗ്രാമിന് ഏകദേശം 42 ബിഡി വരെ താഴ്ന്ന ശേഷം 45 ബിഡി നിലവാരത്തിലേക്ക് തിരിച്ചെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വിപണിയിലെ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ, വരും ദിവസങ്ങളിലും സ്വർണ്ണവിലയിൽ ചെറിയ മാറ്റങ്ങൾ വരാനും തുടർന്ന് വീണ്ടും വില ഉയർച്ചയിലേക്ക് കടക്കാനുമാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

