Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈനിൽ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം; ജി.പി.ഐ.സിയിലും ബാപ്‌കോയിലും തീപിടുത്തം

text_fields
bookmark_border
ബഹ്‌റൈനിൽ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം; ജി.പി.ഐ.സിയിലും ബാപ്‌കോയിലും തീപിടുത്തം
cancel

മനാമ: ബഹ്‌റൈനിലെ പ്രമുഖ വ്യവസായ-ഊർജ കേന്ദ്രങ്ങളായ ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി), ബാപ്‌കോ എനർജീസ് എന്നിവക്കു നേരെ ഞായറാഴ്ച പുലർച്ചെ ഇറാന്‍റെ ഡ്രോൺ ആക്രമണം.

കമ്പനികൾ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആക്രമണത്തെ തുടർന്ന് ജി.പി.ഐ.സിയുടെ പ്രവർത്തന യൂനിറ്റുകളിലും ബാപ്‌കോയുടെ ഒരു സ്റ്റോറേജ് ടാങ്കിലും തീപിടുത്തമുണ്ടായി. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂനിറ്റുകളും അടിയന്തര രക്ഷാസേനയും ചേർന്ന് തീയണയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. രണ്ട് സ്ഥലങ്ങളിലും ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് വലിയ ആശ്വാസമായി.

പ്ലാന്‍റുകളും അനുബന്ധ മേഖലകളും ഇപ്പോൾ സുരക്ഷിതമാണെന്നും ജീവനക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി. ആക്രമണം പ്ലാന്റുകളുടെ പ്രവർത്തനത്തെ എത്രത്തോളം ബാധിച്ചു എന്നറിയാൻ വിദഗ്ധ സംഘം നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.

സിവിൽ ഡിഫൻസും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും സംയുക്തമായാണ് നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത്. മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drone attacks on energy facilities in Bahrain
Next Story