Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറസിഡൻഷ്യൽ മേഖലയിലും...

റസിഡൻഷ്യൽ മേഖലയിലും ഡ്രോൺ ആക്രമണം

text_fields
bookmark_border
റസിഡൻഷ്യൽ മേഖലയിലും ഡ്രോൺ ആക്രമണം
cancel

മനാമ: ബഹ്‌റൈനിലെ മനാമയിലും മുഹറഖിലും ഉണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നും, മിസൈൽ തകർത്തതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ചും മൂന്ന് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹൂറയിലെ ഇറ ടവറിലാണ് ഡ്രോൺ പതിച്ചത്. വൈകിട്ട് 7.30 ഓടെയാണ് സംഭവം. സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി രാത്രി വൈകിട്ടും രക്ഷാപ്രവർത്തനം നടത്തിയിരുന്നു.

മനാമയിലെയും മുഹറഖിലെയും വിവിധ കെട്ടിടങ്ങളെ ഡ്രോണുകൾ ലക്ഷ്യമിട്ടതാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്. ഇതിനുപുറമെ, പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമണം നടന്ന ആദ്യ കെട്ടിടത്തിൽ നിന്ന് താമസക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു. കെട്ടിടത്തിലുണ്ടായ തീ അണച്ചതായി അധികൃതർ അറിയിച്ചു. പുക ശ്വസിച്ചതിനെത്തുടർന്ന് ഒരാൾക്ക് ചെറിയ തോതിൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സ്ഥലത്തുവെച്ചുതന്നെ ചികിത്സ നൽകി. ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും, കൂടുതൽ വിവരങ്ങൾ പിന്നീട് ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Drone attacks also in residential areas
Next Story