Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2026 4:35 PM IST Updated On
date_range 8 March 2026 4:35 PM ISTബഹ്‌റൈനിൽ ജല ശുദ്ധീകരണ പ്ലാന്‍റിന് നേരെ ഡ്രോൺ ആക്രമണം; ജല-വൈദ്യുതി വിതരണം തടസപ്പെടില്ലെന്ന് അധികൃതർ
text_fieldsbookmark_border
മനാമ: രാജ്യത്തെ ഒരു കടൽ ജല ശുദ്ധീകരണ പ്ലാന്‍റിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ ഈ ആക്രമണത്തിൽ പ്ലാന്‍റിന് ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും, രാജ്യത്തെ ജലവിതരണത്തെയോ വൈദ്യുതി ഗ്രിഡിനെയോ ഈ സംഭവം ബാധിക്കില്ലെന്നും ജലവിതരണത്തിലോ വൈദ്യുതി വിതരണത്തിലോ യാതൊരുവിധ കുറവും ഉണ്ടാകില്ലെന്നും ബഹ്‌റൈൻ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ) അറിയിച്ചിട്ടുണ്ട്.
പ്ലാന്‍റിനും കെട്ടിടത്തിനും ചില നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മേഖലയിലെ സുരക്ഷാ സാഹചര്യം അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

