നിയമങ്ങള്‍ പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ബഹ്റൈനിൽ ‘ഷുക്റന്’ കാര്‍ഡ്
text_fieldsമനാമ: റോഡ് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ‘ഷുക്റന്’ കാര്‍ഡ് നല്‍കുമെന്ന് ട്രാഫി ക് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒന്നാം ഘട്ടമെന്ന നിലക്ക് 20 ദിനാറിെൻറ 500 കാര്‍ഡുകളാണ് ബാപ്കോയുടെ സഹായത്തോടെ നല്‍കുക. ട്രാഫിക് ബോധവത്കരണം, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിയമ ലംഘനങ്ങള്‍ കണ്ടെത്തല്‍ എന്നിവയുടെ ഭാഗമായാണ് നിയമം പാലിക്കുന്ന തെരഞ്ഞെടുത്ത ഡ്രൈവര്‍മാര്‍ക്ക് ‘ഷുക്റന്’ കാര്‍ഡുകള്‍ നല്‍കുക. ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും അതുവഴി റോഡപകടങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിനും പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിവിധ അതോറിറ്റികളുമായി സഹകരിച്ച് ഗതാഗത ബോധവത്കരണം ശക്തമായി നടത്താനാണ് പദ്ധതി. നിയമം പാലിക്കുന്ന ഡ്രൈവര്‍മാര്‍ രാജ്യത്തിെൻറ നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുവെന്ന ആശയം ഇതിലൂടെ പ്രചരിപ്പിക്കാനാവും. കമ്പനികളുമായി സഹകരിച്ച് സമ്മാന പദ്ധതികള്‍ വ്യാപിപ്പിക്കാനും ഉദ്ദേശമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
