ചിത്രരചന മത്സരം സംഘടിപ്പിച്ചു
text_fieldsകണ്ണൂർ സർഗവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
ചിത്രരചന മത്സരത്തിൽനിന്ന്
മനാമ: കണ്ണൂർ സർഗവേദിയുടെ ആഭിമുഖ്യത്തിൽ ഓറ ആർട്സിന്റെ സഹകരണത്തോടെ അദ്ലിയയിലെ ഓറ ആർട്സ് ഹാളിൽവെച്ച് കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. നൂറോളം കുട്ടികൾ പങ്കെടുത്ത മത്സരത്തിന് കണ്ണൂർ സർഗവേദി പ്രസിഡന്റ് അജിത് കുമാർ നേതൃത്വം നൽകി. മനോജ് മയ്യന്നൂർ, എ.പി.ജി. ബാബു, സാജുറാം, ബിജിത്ത്, ഹേമന്ത് രത്നം, മനോജ് നമ്പ്യാർ, വികാസ് കണ്ണൂർ എന്നിവർ നിയന്ത്രിച്ചു.
കൽഹാര റെനീഷ്, ധ്രുവിക സദാശിവൻ, ആരാധ്യ ജിനീഷ്, അഞ്ജന രാജാറാം ശുഭ, നേഹ ജഗദീഷ്, ദിയ ഷെറിൻ, വിഗ്നേഷ് കിട്ടു, ശ്രീഭവാനി വിവേക്, ദീക്ഷിത് കൃഷ്ണ, നന്ദന മലരമ്പത്ത് എന്നിവർ വിവിധ വിഭാഗങ്ങളിൽ ജേതാക്കളായി.
വികാസ്, വിനു രഞ്ജു, തിലോത്തമ ബെഹ്റ എന്നിവർ വിധികർത്താക്കളായിരുന്നു. മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും വിജയിച്ചവർക്കുള്ള ട്രോഫികളും കണ്ണൂർ സർഗവേദിയുടെ ജനുവരിയിൽ നടക്കുന്ന പുതുവത്സരാഘോഷത്തിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

