നിയാർക്ക് ബഹ്റൈൻ ചിത്രരചനയും പാരന്റിങ് ക്ലാസും സംഘടിപ്പിച്ചു
text_fieldsനിയാർക്ക് ബഹ്റൈൻ ചിത്രരചന മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ സർട്ടിഫിക്കറ്റുമായി
മനാമ: കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസേർച്ച് സെന്റർ (നിയാർക്ക്) ബഹ്റൈൻ ചാപ്റ്റർ, ബി.എം.സി ഹാളിൽവെച്ച് കുട്ടികൾക്കായി ‘ദി വണ്ടർഫുൾ വേൾഡ് ഓഫ് ചിൽഡ്രൻസ് ആർട്ട്’ എന്ന ശീർഷകത്തിൽ ചിത്രരചന മത്സരവും രക്ഷിതാക്കൾക്കായി പാരന്റിങ് ക്ലാസും സംഘടിപ്പിച്ചു.
ചിത്രരചനയിൽ പങ്കെടുത്ത നൂറിലധികം കുട്ടികളിൽനിന്ന് ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് മുക്താർ, മുഹമ്മദ് മാസിൻ, ആർദ്ര രാജേഷ് സബ്ജൂനിയർ വിഭാഗത്തിൽ ആദിഷ് രാകേഷ്, കരുൺ മാധവ്, അനിരുദ്ധ് സുരേന്ദ്രൻ സീനിയർ വിഭാഗത്തിൽ അനയ് കൃഷ്ണ, ആൻഡ്രിയ റിജോയ്, മുഹമ്മദ് ഹാസിഖ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഹീര ജോസഫ്, ജാൻസി ജോസഫ്, ജീന നിയാസ് എന്നിവർ ജഡ്ജ്മെന്റ് നടത്തി. കുട്ടികളുടെ ചിത്രരചന നടക്കുന്ന സമയത്ത് രക്ഷിതാക്കളുമായി ‘റൂട്ട്സ് ഓഫ് ലവ് - എ ഗൈഡ്ലൈൻ ഫോർ പാരന്റ്സ്’ എന്ന വിഷയത്തിൽ പ്രശസ്ത സി.എച്ച്.എൽ കോച്ച് ജിജി മുജീബ് സംവദിച്ചു.
നിയാർക്ക് ബഹ്റൈൻ ചെയർമാൻ ഫറൂഖ് കെ.കെയുടെ അധ്യക്ഷതയിൽ ചേർന്ന അവാർഡ് ദാന യോഗത്തിൽ ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് സ്വാഗതവും പ്രോഗ്രാം കൺവീനർ ഹനീഫ് കടലൂർ നന്ദിയും രേഖപ്പെടുത്തി. നിയാർക്ക് ഭിന്നശേഷി മേഖലയിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ പേട്രൺ കെ.ടി. സലിം വിശദീകരിച്ചു. ലേഡീസ് വിങ് സെക്രട്ടറി സാജിദ കരീം ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പേട്രൻസ് അസീൽ അബ്ദുൾ റഹ്മാൻ, ടി.പി. നൗഷാദ്, ട്രഷറർ അനസ് ഹബീബ്, ലേഡീസ് വിങ് പ്രസിഡന്റ് ജമീല അബ്ദുൽറഹ്മാൻ, കോഓഡിനേറ്റർ ജിൽസ സമീഹ്, പേട്രൺ ആബിദ ഹനീഫ് എന്നിവർ ചിത്രരചനയിൽ വിജയിച്ച കുട്ടികൾക്ക് ട്രോഫികൾ കൈമാറി. അബി ഫിറോസ് യോഗനടപടികൾ നിയന്ത്രിച്ചു.
നിയാർക്ക് ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി-ലേഡീസ് വിങ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

