ഹർഷം 2026 പത്തനംതിട്ട ഫെസ്റ്റ് ഡ്രോയിങ് ആൻഡ് കളറിങ് മത്സരം
text_fieldsമനാമ: ഒ.ഐ.സി.സി ബഹ്റൈൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഫെബ്രുവരി 6 തീയതി ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തുന്ന പത്തനംതിട്ട ഫെസ്റ്റ് "ഹർഷം 2026" ന്റെ ഭാഗമായി ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി കുട്ടികൾക്കായി നടത്തുന്ന പെയിന്റിങ് & ഡ്രോയിങ് മത്സരങ്ങൾ ജനുവരി 2 തീയതി വൈകിട്ട് 3 മണി മുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിജയികൾ ആകുന്ന കുട്ടികൾക്ക് ഫെസ്റ്റിന്റെ സമാപന ദിവസം കേരളീയ സമാജത്തിൽ നടക്കുന്ന പ്രോഗ്രാമിൽ വെച്ച് സമ്മാനങ്ങൾ നൽകും. കൂടൂതൽ വിവരങ്ങൾക്ക് അജി പി ജോയ് 391562 83 ( ഇവന്റ് കോഓഡിനേറ്റർ) കോശി ഐപ്പ് 36631607 ( ജില്ലാ സെക്രട്ടറി), ബിനു മാമൻ 39339005 (ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ്) എന്നിവരുമായി ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

