Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞങ്ങോ... നിങ്ങോ... നാടകം ചൊവ്വാഴ്ച

text_fields
bookmark_border
ഞങ്ങോ... നിങ്ങോ... നാടകം ചൊവ്വാഴ്ച
cancel

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നാടകപ്രവർത്തകർക്കായി സംഘടിപ്പിച്ച "അകം" നാടകക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച്, ക്യാമ്പിൽ പങ്കെടുത്തവർ അവതരിപ്പിക്കുന്ന "ഞങ്ങോ... നിങ്ങോ..." എന്ന ക്യാരിക്കേച്ചർ നാടകം 2026 ആഗസ്റ്റ് 4ന് (ചൊവ്വ) വൈകീട്ട് 8.30-ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുന്നു.

ഏകദേശം ഒരു മാസത്തോളം കാലം ശബ്‌ദം ഭാവം, താളം, ശരീരചലനം, ശ്രദ്ധ, ഓർമ്മ, ഏകാഗ്രത, ഭാവന, നിരീക്ഷണം, കൂട്ടായ്മ എന്നിവയിലൂന്നിയുള്ള പ്രായോഗിക പരിശീലനത്തിനും നേതൃത്വം നൽകിയത് പ്രശ്സ്ത പരിശീലകനും തിയറ്റർ ആക്ടിവിസ്റ്റുമായ ഉദയൻ കുണ്ടംകുഴിയാണ്‌.

കാണികൾക്കിടയിൽ പ്രത്യേകമായി ഒരുക്കുന്ന തലത്തിൽ അവതരിപ്പിക്കുന്ന തിയറ്റർ സ്കെച്ച്, നർമ്മവും ആക്ഷേപഹാസ്യവും സമന്വയിപ്പിച്ച ഒരു വേറിട്ട നാടകാനുഭവമായിരിക്കും. ഈ അവതരണം ആസ്വദിക്കുന്നതിനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും ബഹ്‌റൈനിലെ എല്ലാ നാടകാസ്വാദകരെയും സ്നേഹപൂർവ്വം സാദരം ക്ഷണിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - drama
Next Story