Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാമി​െൻറ കുടുംബത്തിന്​...

സാമി​െൻറ കുടുംബത്തിന്​ ഡോ. വർഗീസ്​ കുര്യൻ രണ്ട്​ ലക്ഷം രൂപ നൽകും

text_fields
bookmark_border
സാമി​െൻറ കുടുംബത്തിന്​ ഡോ. വർഗീസ്​ കുര്യൻ രണ്ട്​ ലക്ഷം രൂപ നൽകും
cancel

മനാമ: കോവിഡ്​ ബാധിച്ച്​ മരണമടഞ്ഞ സാമൂഹിക പ്രവർത്തകൻ സാം സാമുവലി​​െൻറ കുടുംബത്തിന്​ രണ്ട്​ ലക്ഷം രൂപ നൽകുമെന്ന്​ അൽ നമൽ ആൻഡ്​​ വി.കെ.എൽ ഗ്രൂപ്പ്​ ചെയർമാൻ ഡോ. വർഗീസ്​ കുര്യൻ അറിയിച്ചു. സാമി​​െൻറ രണ്ട്​ പെൺമക്കളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായാണ്​ തുക നൽകുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. 

ബഹ്​റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ ചിരപരിചിതനായിരുന്ന സാം സാമുവൽ സാമൂഹിക പ്രവർത്തനത്തിനിടെ കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരിക്കേയാണ്​ ദിവസങ്ങൾക്ക്​ മുമ്പ്​ മരിച്ചത്​. ഭാര്യയും പ്ലസ്​ടുവിനും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട്​ പെൺമക്കളും അടങ്ങുന്നതാണ്​ സാമി​​െൻറ കുടുംബം. മറ്റ്​ വരുമാന മാർഗങ്ങളൊന്നുമില്ലാത്ത ഇൗ കുടുംബത്തി​​െൻറ സ്​ഥിതി അറിഞ്ഞാണ്​ ഡോ. വർഗീസ്​ കുര്യൻ സഹായ വാഗ്​ദാനവുമായി രംഗത്തെത്തിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid death
News Summary - Dr. Varghese Kuryan Gives Two Lakhs For Sam Family -Gulf news
Next Story