ഡോക്ടറേറ്റ് നേടിയ ഡോ. ഷഹ്നാബിയെ ആദരിച്ചു
text_fieldsമദ്രാസ് സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഫ്രൻഡ്സ് പ്രവർത്തക ഡോ. ഷെഹ്നാബിയെ എം.കെ. മുഹമ്മദലി മെമന്റോ നൽകി ആദരിക്കുന്നു
മനാമ: മദ്രാസ് സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ സജീവ പ്രവർത്തക ഡോ. ഷെഹ്നാബിയെ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ആദരിച്ചു. ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് ചെയർമാൻ എം.കെ. മുഹമ്മദലി അവർക്കുള്ള മെമന്റോ നൽകി.
അറിവിന്റെ വഴിയിൽ ഇനിയും കൂടുതൽ ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു. ഭർത്താവും കുട്ടികളുമായി കഴിയുമ്പോഴും പഠനത്തിനുവേണ്ടി സമയം കണ്ടെത്തുകയും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കുകയും ചെയ്യുകയെന്നത് പലർക്കും ഏറെ ശ്രമകരമായ ഒന്നാണ്. എന്നാൽ, വലിയ കഠിനാധ്വാനത്തിലൂടെ തന്റെ ലക്ഷ്യത്തിലേക്കെത്താൻ സാധിച്ചുവെന്നത് ഏറെ പ്രശംസനീയവും ഏവർക്കും മാതൃകയുമാണെന്നും പ്രാസംഗികർ ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷതവഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി സ്വാഗതവും വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ സമാപനവും നിർവഹിച്ചു. അസോസിയേഷൻ നൽകിയ ആദരവിനെ താൻ ഏറെ വിലമതിക്കുന്നുവെന്നും ഇതിൽ വലിയ സന്തോഷമുണ്ടെന്നും ബഹ്റൈൻ യൂനിവേഴ്സിറ്റി അസി. പ്രഫസർ കൂടിയായ ഡോ. ഷഹ്നാബി തന്റെ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.
ഫ്രൻഡ്സ് അസോസിയേഷൻ പ്രവർത്തകൻ ആയ റിയാസിന്റെ ഭാര്യയാണ്. ദാറുൽ ഈമാൻ കേരള മദ്റസയിൽ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മാതാവുമാണ് അവർ. വൈസ് പ്രസിഡന്റ് സമീർ ഹസൻ, വനിതാവിഭാഗം പ്രസിഡന്റ് ലുബൈന ഇബ്രാഹിം, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

