ബഹ്​റൈൻ കേരളീയ സമാജത്തിന് ഡോ. രവി പിള്ള 100 വിമാന ടിക്കറ്റുകൾ നൽകും

07:54 AM
21/05/2020
ആ​ർ.​പി ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ൽ​കു​ന്ന ടി​ക്ക​റ്റി​െൻറ വി​ത​ര​ണോ​ദ്ഘാ​ട​ന​ത്തി​ൽ​നി​ന്ന്​
മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക എ​കോ​പ​ന സ​മി​തി​യു​ടെ കോ​വി​ഡ് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​മു​ഖ വ്യ​വ​സാ​യി ഡോ. ​ര​വി പി​ള്ള സം​തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തി. കോ​വി​ഡ് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള, ഡോ. ​ര​വി പി​ള്ള​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച​ത്. 
നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന 100 പേ​ർ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ടി​ക്ക​റ്റ് ന​ൽ​കു​മെ​ന്ന് ഡോ. ​ര​വി പി​ള്ള  സ​മാ​ജം പ്ര​സി​ഡ​ൻ​റി​നെ അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ഡോ. ​ര​വി പി​ള്ള​യും അ​ദ്ദേ​ഹ​ത്തി​​െൻറ ബി​സി​ന​സ്​ ഗ്രൂ​പ്പും ന​ട​ത്തു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ്​ കാ​ര​ക്ക​ലു​മ​ട​ക്കം എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.
Loading...
COMMENTS