Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.സി.എ-ബി.എഫ്‌.സി ഇന്ത്യൻ ടാലന്റ് സ്കാൻ ഉദ്ഘാടനം ചെയ്ത് ഡോ. രാജു നാരായണസ്വാമി

text_fields
bookmark_border
മത്സരങ്ങൾ ഒക്ടോബർ 20 മുതൽ; സമയക്രമവും ഫലങ്ങളും അറിയാൻപ്രത്യേക ഓൺലൈൻ പോർട്ടൽ
കെ.സി.എ-ബി.എഫ്‌.സി ഇന്ത്യൻ ടാലന്റ് സ്കാൻ ഉദ്ഘാടനം ചെയ്ത് ഡോ. രാജു നാരായണസ്വാമി
cancel
camera_alt

കെ.സി.എ-ബി.എഫ്‌.സി ഇന്ത്യൻ ടാലന്റ്സ്കാൻ 2026 ഉദ്ഘാടനത്തിൽനിന്ന്

മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന ഇന്ത്യൻ ടാലന്റ് സ്കാൻ2026-ന്റെ ഔപചാരിക ഉദ്ഘാടനവും പതാക ഉയർത്തൽ ചടങ്ങും കെസിഎയിൽ നടന്നു. വിശിഷ്ടാതിഥികൾ, സ്പോൺസർമാർ, അസോസിയേഷൻ ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യാതിഥിയായ ഡോ. രാജു നാരായണസ്വാമി ഐ.എ.എസ് ഇന്ത്യൻടാലന്റ് സ്കാൻ പതാക ഉയർത്തി പരിപാടിയുടെ ഔപചാരികഉദ്ഘാടനം നിർവഹിച്ചു. ബഹ്‌റൈനിലെ കുട്ടികൾക്കും യുവപ്രതിഭകൾക്കും സംഗീതം, നൃത്തം, ചിത്രകല, സാഹിത്യം, പൊതുവിജ്ഞാനം തുടങ്ങി വിവിധമേഖലകളിൽ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നവാർഷിക മത്സരവേദിയാണ് ഇന്ത്യൻ ടാലന്റ് സ്കാൻ.

വ്യക്തിഗത ഇനങ്ങളിലേക്കുള്ള രജിസ്ട്രേഷൻ 2026 ഒക്ടോബർ 11 അർധരാത്രിയോടെ അവസാനിക്കുന്ന രീതിയിലാണ്ക്രമീകരിച്ചിരിക്കുന്നത്. മത്സരാർത്ഥികളുടെ പ്രാഥമിക പട്ടിക വരുംദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. ആവശ്യമായപരിശോധനകൾക്കുശേഷം അന്തിമ പട്ടികയും പുറത്തിറക്കും. മത്സരങ്ങളുടെ വിശദമായ സമയക്രമം ഒക്ടോബർ 17-ന്പ്രസിദ്ധീകരിക്കും. മത്സരങ്ങൾ ഒക്ടോബർ 20-ന് ആരംഭിച്ച് ഡിസംബർ ആദ്യവാരത്തിൽസമാപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

മത്സരക്രമം, ഫലങ്ങൾ, അറിയിപ്പുകൾ, മത്സരാർത്ഥികളുടെവിവരങ്ങൾ, മറ്റു പ്രധാന അപ്ഡേറ്റുകൾ എന്നിവ പൊതുജനങ്ങൾക്കുംരജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾക്കും എളുപ്പത്തിൽഅറിയുന്നതിനായി പ്രത്യേക ഇന്ത്യൻ ടാലന്റ് സ്കാൻ ഓൺലൈൻപോർട്ടലും ഒരുക്കിയിട്ടുണ്ട്: https://talentscan.kcabah.com/pwa. കൂടുതൽ വിവരങ്ങൾക്കും അറിയിപ്പുകൾക്കും www.kcabah.com സന്ദർശിക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dr. Raju Narayanaswamy Inaugurates KCA-BFC Indian Talent Scan
Next Story