ഡോ. പി.വി. ചെറിയാൻ അനുസ്മരണയോഗം
text_fieldsബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച ഡോ. പി. വി. ചെറിയാൻ അനുസ്മരണത്തിൽ നിന്ന്
മനാമ: ഡോ. പി. വി. ചെറിയാന്റെ നിര്യാണത്തിൽ ബഹ്‌റൈൻ കേരളീയ സമാജവും കാൻസർ കെയർ ഗ്രൂപ്പും സംയുക്തമായി അനുസ്മരണയോഗം സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡന്‍റ് ഡോ. അബ്ദുൾറഹ്മാൻ ഫഖ്റൂ, ഡോ. അമൃജിത്ത് കൗർ സന്തു, ഡോ. പ്രഭുൽ വൈദ്യ, സാമൂഹിക പ്രവർത്തക ഫാത്തിമ അൽ മൻസൂറി, നരേന്ദ്രനാഥ് കപൂർ, ഡോ. ആശ, കെ.ടി. സലിം, സോമൻ ബേബി, വിവിധ സംഘടനാ നേതാക്കൾ, സമാജം മുതിർന്ന അങ്ങങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി. അനുസ്മരണ പ്രഭാഷണങ്ങളിൽ ഡോ. ചെറിയാന്റെ സാമൂഹിക പ്രതിബദ്ധതയും, നാല് പതിറ്റാണ്ടിലേറെ നീണ്ട ആതുരസേവനവും, ജീവകാരുണ്യ പ്രവർത്തനങ്ങളും അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

