ഡോ. പി.വി. ചെറിയാനെ അനുസ്മരിച്ച് ഇന്ത്യൻ ക്ലബ്
text_fieldsഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച ഡോ. പി.വി. ചെറിയാൻ അനുസ്മരണ പരിപാടി
മനാമ: അന്തരിച്ച പ്രമുഖ ഡോക്ടറും ബഹ്റൈനിൽ നാല്‍പ്പത്തിയഞ്ചിലധികം വർഷം സേവനമനുഷ്ഠിച്ചിരുന്ന ഇന്ത്യൻ ക്ലബ്ബിന്റെ ദീർഘകാല അംഗവുമായ ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ത്യൻ ക്ലബ്ബിൽ അനുശോചനയോഗം ചേർന്നു.
ഇന്ത്യൻ ക്ലബ് ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ക്ലബ് അംഗങ്ങൾ, ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖർ എന്നിവർ യോഗത്തിൽ പങ്കെടുത്ത് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഡോ. ചെറിയാന്റെ സ്മരണാർഥം യോഗത്തിൽ രണ്ട് മിനിറ്റ് മൗനാചരണം നടത്തി.
അദ്ദേഹത്തിന്റെ സൗമ്യമായ വ്യക്തിത്വം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ബഹ്റൈനിലെ പ്രവാസി സമൂഹത്തിനും പ്രാദേശിക സമൂഹത്തിനും നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങൾ എന്നിവ അനുസ്മരണ പ്രഭാഷകരുടെ വാക്കുകളിൽ നിറഞ്ഞുനിന്നു. ഡോ. പി.വി. ചെറിയാനോടുള്ള ആദരസൂചകമായി ഇന്ത്യൻ ക്ലബ് ഇന്നത്തെ എല്ലാ വിനോദ-കായിക പ്രവർത്തനങ്ങളും റദ്ദാക്കിയതായി ക്ലബ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

