Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡോ. ​ഫി​ലി​പ്പോ​സ്...

ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്​​റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക്​ ആ​ദ​രാ​ഞ്ജ​ലി

text_fields
bookmark_border
ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്​​റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക്​ ആ​ദ​രാ​ഞ്ജ​ലി
cancel
camera_alt

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്​റ്റം വലിയ മെത്രാപ്പോലീത്തക്ക്​ ആദരാഞ്​ജലി അർപ്പിച്ച്​ ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്​മരണ യോഗത്തിൽനിന്ന് 

മ​നാ​മ: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ മു​ൻ പ​ര​മാ​ധ്യ​ക്ഷ​നും 20ാം മാ​ർ​ത്തോ​മ​യു​മാ​യ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്​​റ്റം മാ​ർ​ത്തോ​മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക്​ ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ച്ചു. ഒാ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ കോ​ട്ട​യം-​കൊ​ച്ചി ഭ​ദ്ര​സ​നാ​ധി​പ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡോ. ​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്​​റ്റ​ത്തി​െൻറ വേ​ര്‍പാ​ട് ഭാ​ര​ത ക്രൈ​സ്​​ത​വ സ​ഭ​ക്ക്​ തീ​രാ​ന​ഷ്​​ട​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി ഫാ. ​ഡേ​വി​ഡ് വി. ​ടൈ​റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ചാ​ക്കോ പി. ​മ​ത്താ​യി പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി. ഇ​ട​വ​ക ആ​ക്​​ടി​ങ് സെ​ക്ര​ട്ട​റി സ​ണ്‍സി ചെ​റി​യാ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ബ​ഹ്‌​റൈ​ൻ മാ​ർ​ത്തോ​മ ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​വി.​പി. ജോ​ൺ, ബ​ഹ്‌​റൈ​നി​ലെ എ​ക്യൂ​മി​നി​ക്ക​ൽ സ​ഭ​യി​ലെ വൈ​ദി​ക​രാ​യ ഫാ. ​ബി​ജു​മോ​ൻ ഫി​ലി​പ്പോ​സ്, ഫാ. ​സാം ജോ​ർ​ജ്, ഫാ. ​റോ​ജ​ൻ പേ​ര​ക​ത്ത്, ഫാ. ​നോ​ബി​ൻ തോ​മ​സ്, ഫാ. ​ഷാ​ബു ലോ​റ​ൻ​സ് എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​ർ​പ്പി​ച്ചു.

ഇ​ട​വ​ക​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ എം.​ടി. മാ​ത്യൂ​സ് (സി.​ഇ.​ഒ, അ​ൽ​മൊ​യ്യെ​ദ് കോ​ൺ​ട്രാ​ക്​​ടി​ങ്), കോ​ശി സാ​മു​വേ​ൽ (സ​ഭാ കൗ​ൺ​സി​ൽ മെം​ബ​ർ), കു​രു​വി​ള പി. ​മ​ത്താ​യി, ജോ​ൺ ജോ​ർ​ജ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ട​വ​ക ട്ര​സ്​​റ്റി ബി​ജു കു​ഞ്ഞ​ച്ച​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഇ​ട​വ​ക അ​ക്കൗ​ണ്ട​ൻ​റ്​ അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ന​ന്ദി പ​റ​ഞ്ഞു. സ​ഭാ മ​ണ്ഡ​ലം മെം​ബ​ർ ശാ​ന്തി മാ​ത്യൂ​സ്​ സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തി.

ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്​​റ്റ​ത്തി​െൻറ ബ​ഹ്‌​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​െൻറ ഹ്ര​സ്വ വി​ഡി​യോ ഇ​ട​വ​ക മീ​ഡി​യാ ടീ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. പാ​രീ​ഷ് ക്വ​യ​ർ പ്ര​ത്യാ​ശാ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മ​ഹി​മ സൂ​സ​ൻ തോ​മ​സ് പ്രോ​ഗ്രാം അ​വ​താ​ര​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. Philippos Mar Chrysostommetropolitan
News Summary - Dr. Philippos Mar Chrysostom is a tribute to the great metropolitan.
Next Story