ഡോ. മുഹമ്മദ് ഹസ്സൻ മരിക്കാർ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിൽ ചാർജെടുത്തു
text_fieldsഅൽ ഷിഫ മെഡിക്കൽ സെന്റർ മാനേജ്മെന്റ് ഭാരവാഹികൾ ഡോ. മുഹമ്മദ് ഹസ്സൻ മരിക്കാർ ദാറിനെ സ്വീകരിക്കുന്നു
ബഹ്റൈൻ: 23 വർഷത്തിലധികം സേവന വൈദഗ്ധ്യമുള്ള ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. മുഹമ്മദ് ഹസ്സൻ മരിക്കാർ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിൽ ചാർജെടുത്തതായി മാനേജ്മെന്റ് അറിയിച്ചു.
ഇന്ത്യയിലും സൗദി അറേബ്യയിലുമുള്ള പ്രമുഖ ആതുരാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. മുഹമ്മദ് ഹസ്സൻ മരിക്കാർ ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥികൂടിയാണ്. പ്രമേഹം, രക്തസമ്മർദം, തൈറോയ്ഡ് തകരാറുകൾ, ഹൈപ്പർലിപിഡീമിയ, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ, ഉദര രോഗങ്ങൾ തുടങ്ങിയവയുടെ രോഗ നിർണയത്തിലും ചികിത്സയിലും അനുഭവസമ്പത്തുള്ള ഡോക്ടറുടെ സേവനം ദാർ അൽ ഷിഫക്ക് മുതൽക്കൂട്ടാകുമെന്ന് മാനേജ്മെന്റ് കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾക്ക് 1616 1616 എന്ന നമ്പറിൽ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററുമായി ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

