ഡോ. മിസ്അബ് ഇരിക്കൂർ അനുശോചനവും പ്രാർഥനസംഗമവും സംഘടിപ്പിച്ചു
text_fieldsഡോ. മിസ്അബ് ഇരിക്കൂറിന്റെ നിര്യാണത്തിൽ അനുശോചിച്ച് യൂത്ത് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമം
മനാമ: കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ നിര്യാതനായ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗവും കുറ്റ്യാടി ഐഡിയൽ കോളജ് പ്രിൻസിപ്പലുമായ ഡോ. മിസ്അബ് ഇരിക്കൂറിന്റെ നിര്യാണത്തിൽ യൂത്ത് ഇന്ത്യ ബഹ്റൈൻ അനുശോചനവും പ്രാർഥന സംഗമവും സംഘടിപ്പിച്ചു.
ഗൾഫ് മാധ്യമം ചീഫ് എഡിറ്ററും ഇരിക്കൂർ ഇൻസാഫ് ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരിയുമായ വി.കെ. ഹംസ അബ്ബാസ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ. അനീസ്, ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് എം.എം. സുബൈർ, സെക്രട്ടറി അബ്ബാസ് മലയിൽ, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലീം, ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ എന്നിവർ സംസാരിച്ചു. സാജിർ ഇരിക്കൂർ സമാപനം നടത്തി. തുടർന്ന് ജനാസ നമസ്കാരത്തിന് വി.കെ. ഹംസ അബ്ബാസ് നേതൃത്വം നൽകി.

