ഡോ. എം.ജി.എസിന്റെ വിയോഗം; അനുശോചനം രേഖപ്പെടുത്തി ഗുരുവായൂരപ്പൻ കോളജ് ബഹ്റൈൻ അലുമ്നി
text_fieldsഎം.ജി.എസ് നാരായണൻ
മനാമ: പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും അധ്യാപകനുമായിരുന്ന ഡോ. എം.ജി.എസ് നാരായണന്റെ നിര്യാണത്തിൽ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളജ് ബഹ്റൈൻ അലുമ്നി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിയായ എം.ജി.എസ് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മുൻ ചെയർമാൻ കൂടിയായിരുന്നു. ഗുരുവായൂരപ്പൻ കോളജിലെ പൂർവവിദ്യാർഥിയായിരുന്ന എം.ജി.എസ്, അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചതും ഗുരുവായൂരപ്പൻ കോളജിൽ തന്നെയായിരുന്നു.
മലയാളത്തിലും ഇംഗ്ലീഷിലുമായി ചരിത്രപ്രാധാന്യമുള്ള നിരവധി ലേഖനങ്ങൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചരിത്ര ലേഖനങ്ങളെ ജനപ്രിയമാക്കുന്നതില്‍ അദ്ദേഹത്തിന്റെ സാഹിത്യാഭിരുചി വളരെയധികം ഗുണം ചെയ്തിരുന്നു. ബഹ്റൈൻ സന്ദർശിക്കുന്ന ഗുരുവായൂരപ്പൻ കോളജ് പൂർവ വിദ്യാർഥികളായ സിനിമാ-ടി.വി താരവും ആക്ടിങ് ട്രെയ്നറുമായ വിനോദ് കോവൂർ, മാതൃഭൂമി മീഡിയ വിഭാഗം തലവൻ കെ.ആർ. പ്രമോദ് എന്നിവർ ചടങ്ങിൽ അനുസ്മരണം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

