ഡോ. ഗോപിനാഥ് മേനോനെ സ്റ്റുഡൻറ്സ് ഗൈഡൻസ് ഫോറം ആദരിച്ചു
text_fieldsഡോ. ഗോപിനാഥ് മേനോനെ സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ആദരിക്കുന്നു
മനാമ: വിദ്യാഭ്യാസ മനഃശാസ്ത്രത്തിൽ (എജുക്കേഷനൽ സൈക്കോളജിയിൽ) ഡോക്ടറേറ്റ് ലഭിച്ച ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോന് സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
ബഹ്റൈനിലെ വിവിധ സംഘടനാപ്രതിനിധികൾ ചേർന്ന് നൽകിയ സ്വീകരണത്തിൽ സ്റ്റുഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോൺ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുഖ്യാതിഥിയായെത്തിയ ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡൻറ് വിദ്യാധരൻ ഉപഹാരം നൽകി ഗോപിനാഥ് മേനോനെ ആദരിച്ചു. ചടങ്ങിൽ കെ.സി.എ പ്രസിഡൻറ് ജയിംസ് ജോൺ, ഡോ. സുരേഷ് സുബ്രഹ്മണ്യൻ, ഫ്രാൻസിസ് കൈതാരത്ത്, സൽമാനിയ മെഡിക്കൽ സെൻറർ എമർജൻസി വിഭാഗം ഡോ. ഇക്ബാൽ, ജുനിത്, ഇ.എ. സലിം, പ്രശാന്ത് ധർമരാ, ഗഫൂർ കൈപ്പമംഗലം, ഫിനിക്സ് എ ഡി പാർക്ക് ചെയർമാൻ സക്കറിയ, സാമൂഹികപ്രവർത്തകരായ നൗഷാദ് മഞ്ഞപ്പാറ, ഗോപാലൻ, മൊയ്തീൻ, ചന്ദ്ര ബോസ്, പ്രദീപ്, ജയ്സൺ, ജിബു വർഗീസ്, ജിമ്മു, ആൻസൺ ശ്രീജിത്ത്, റജീന ഇസ്മയിൽ, ജിൻസി എന്നിവർ പങ്കെടുത്തു. ഡോ. ഗോപിനാഥ് മേനോൻ മറുപടി പ്രസംഗം നടത്തി. റജീന ഇസ്മയിൽ നന്ദി പറഞ്ഞു. ഡോ. ശ്രീദേവി രാജൻ, സൈദ് ഹനീഫ്, വിജയകുമാർ എന്നിവർ പരിപാടി ക്രമീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

