Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതൊ​ഴി​ൽ വി​സ...

തൊ​ഴി​ൽ വി​സ മാ​റ്റു​ന്ന​തിലെ സം‍ശയങ്ങൾ

text_fields
bookmark_border
തൊ​ഴി​ൽ വി​സ മാ​റ്റു​ന്ന​തിലെ സം‍ശയങ്ങൾ
cancel

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ മൊ​ബി​ലി​റ്റി പ്ര​കാ​രം തൊ​ഴി​ൽ വി​സ മാ​റ്റു​ന്ന​തി​നെ​പ്പ​റ്റി എ​ഴു​തി​യി​രു​ന്ന​ല്ലോ, അ​തു​പോ​ലെ ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ മൊ​ബി​ലി​റ്റി പ്ര​കാ​രം വി​സ മാ​റ്റാ​ൻ സാ​ധി​ക്കാ​തെ വ​രു​മോ?.

1. പു​തി​യ തൊ​ഴി​ലു​ട​മ​ക്ക് പു​തി​യ തൊ​ഴി​ൽ വി​സ കി​ട്ടാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ങ്കി​ൽ മൊ​ബി​ലി​റ്റി പ്ര​കാ​രം പു​തി​യ തൊ​ഴി​ൽ വി​സ ല​ഭി​ക്കു​ക​യി​ല്ല. അ​തു​പോ​ലെ തൊ​ഴി​ലു​ട​മ​യു​ടെ പേ​രി​ൽ എ​ന്തെ​ങ്കി​ലും ഒ​ഫ​ൻ​സ് ഉ​ണ്ടെ​ങ്കി​ലും മൊ​ബി​ലി​റ്റി പ്ര​കാ​രം വി​സ ല​ഭി​ക്കു​ക​യി​ല്ല.

2. തൊ​ഴി​ലാ​ളി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് നി​യ​മ​ലം​ഘ​നം വ​ല്ല​തും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ തൊ​ഴി​ലു​ട​മ റ​ൺ എ​വേ ഫ​യ​ൽ ചെ​യ്യു​ക​യോ എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന സ​മ​യ​ത്ത് തൊ​ഴി​ലാ​ളി പി​ടി​ക്ക​പ്പെ​ടു​ക​യോ തൊ​ഴി​ലാ​ളി​യു​ടെ പേ​രി​ൽ എ​ന്തെ​ങ്കി​ലും ക്രി​മി​ന​ൽ കേ​സി​ൽ വി​ധി ഉ​ണ്ടാ​വു​ക​യോ ചെ​യ്താ​ൽ മൊ​ബി​ലി​റ്റി പ്ര​കാ​രം വി​സ ല​ഭി​ക്കു​ക​യി​ല്ല.

3. ഇ​പ്പോ​ൾ എ​ൽ.​എം.​ആ​ർ.​എ തൊ​ഴി​ലാ​ളി​യു​ടെ പേ​രി​ൽ ഒ​ഫ​ൻ​സ് മാ​ർ​ക്ക് ചെ​യ്താ​ൽ പി​ന്നെ അ​താ​യ​ത് എ​ൽ.​എം.​ആ​ർ.​എ സ​മ​യ​ത്ത് തൊ​ഴി​ലാ​ളി പി​ടി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ആ ​കേ​സ് കോ​ട​തി മു​ഖേ​ന തീ​ർ​പ്പാ​ക്കി നാ​ടു​ക​ട​ത്ത​ൽ ഓ​ർ​ഡ​ർ ഇ​ല്ലെ​ങ്കി​ൽ മാ​ത്ര​മേ പു​തി​യ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റാ​ൻ സാ​ധി​ക്കു​ള്ളൂ.

തൊ​ഴി​ലു​ട​മ പി​ഴ ന​ൽ​കി​യാ​ൽ പി​ന്നെ തൊ​ഴി​ലാ​ളി​ക്ക് ജോ​ലി​തു​ട​രാ​ൻ സാ​ധി​ക്കു​മെ​ന്ന ധാ​ര​ണ ശ​രി​യ​ല്ല. തൊ​ഴി​ലാ​ളി​യു​ടെ പേ​രി​ലു​ള്ള കു​റ്റം കോ​ട​തി​മു​ഖേ​ന മാ​റി​യാ​ൽ മാ​ത്ര​മേ പു​തി​യ വി​സ​യി​ലേ​ക്ക് മാ​റി ഇ​വി​ടെ ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

4. മൊ​ബി​ലി​റ്റി സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​യു​ടെ താ​മ​സ​വി​സ​യു​ള്ള ആ​രെ​ങ്കി​ലും ഇ​വി​ടെ​യി​ല്ലെ​ങ്കി​ൽ മൊ​ബി​ലി​റ്റി പ്ര​കാ​രം തൊ​ഴി​ൽ വി​സ മാ​റ്റാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഒ​ന്നു​കി​ൽ ആ ​ആ​ശ്രി​ത​ൻ തി​രി​കെ വ​ര​ണം. അ​ല്ലെ​ങ്കി​ൽ നി​ല​വി​ലെ തൊ​ഴി​ലു​ട​മ ആ​ശ്രി​ത​ന്‍റെ വി​സ റ​ദ്ദു​ചെ​യ്യ​ണം.

(ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Work VisaBahrain NewsHelp Desk madhyamam
News Summary - Doubts in changing work visa
Next Story