‘ഡോപ്പ’ പരിശീലനം ഇനി ബഹ്റൈനിലും
text_fieldsമെഡിക്കൽ എൻട്രൻസ് പരിശീലന സ്ഥാപനമായ ‘ഡോപ്പ’യുടെ ബഹ്റൈനിലെ ലോഗോ പ്രകാശനം ചെയ്യുന്നു
മനാമ: മെഡിക്കൽ എൻട്രൻസ് രംഗത്തെ പ്രമുഖ സ്ഥാപനമായ ഡോപ്പ (ഡോക്ടേഴ്സ് ഓൺ പ്രിപ് അക്കാദമി) ബഹ്റൈനിൽ പ്രവർത്തനം ആരംഭിക്കുന്നു. പ്രമുഖ എൻട്രൻസ് പരിശീലന സ്ഥാപനമായ സക്സസ് സ്റ്റെപ്പുമായി ചേർന്നാണ് ബഹ്റൈനിൽ പരിശീലന പരിപാടി ആരംഭിക്കുന്നതെന്ന് ഡോപ്പ ഡയറക്ടർ മുനീർ മരക്കാർ, സക്സസ് സ്റ്റെപ് സെന്റർ ഹെഡ് അനീഷ് നിർമലൻ, സെന്റർ കോഓഡിനേറ്റർ കെ.സി. സതീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
2019ൽ കേരളത്തിൽ പ്രവർത്തനമാരംഭിച്ച ഡോപ്പ മുഖേന ഇതിനകം നൂറുകണക്കിന് വിദ്യാർഥികൾ ഉന്നത മെഡിക്കൽ കോളജുകളിൽ അഡ്മിഷൻ നേടിയതായി മുനീർ മരക്കാർ പറഞ്ഞു. ഗ്രേഡ് ഏഴ്, എട്ട്, ഒമ്പത്, 10, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കുള്ള കോഴ്സുകളാണ് സ്ഥാപനം നൽകുന്നത്. മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പും നൽകുന്നുണ്ട്. ബഹ്റൈനിൽ സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്തുന്നതിന് ഏപ്രിലിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് പരീക്ഷ നടത്തും. ഇതോടൊപ്പം, മെഡിക്കൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വെബിനാറും സംഘടിപ്പിക്കുന്നുണ്ട്. ബഹ്റൈനിൽ ആഴ്ചയിൽ ആറുദിവസം ക്ലാസുകൾ ഉണ്ടാകുമെന്ന് അനീഷ് നിർമലൻ പറഞ്ഞു. വിദ്യാർഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ, സ്കൂൾ സമയത്തിനുശേഷമായിരിക്കും ക്ലാസുകൾ നടത്തുക. കൂടുതൽ വിവരങ്ങൾക്ക് 36939596, 66942414 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

