ഭക്ഷണം പാഴാക്കരുത്: ബോധവത്കരണവുമായി കാപിറ്റൽ ഗവർണറേറ്റ്
text_fieldsഭക്ഷണം പാഴാക്കുന്നതിനെതിരെ കാപിറ്റൽ ഗവർണറേറ്റ് സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയിൽനിന്ന്
മനാമ: ഭക്ഷണം പാഴാക്കുന്നതിനെതിരെ കാപിറ്റൽ ഗവർണറേറ്റ് ബോധവത്കരണവുമായി രംഗത്ത്.
'എന്റെ പാത്രം വൃത്തിയാണ്' എന്ന പേരിലാണ് കാമ്പയിൻ. കാപിറ്റൽ ഗവർണറേറ്റ് ഉപഗവർണർ ഹസൻ അബ്ദുല്ല അൽ മദനി കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.
മനാമ ഹെൽത്ത് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പരിപാടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാമ്പയിന് പിന്തുണയുമായി മുന്നോട്ടുവന്ന കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫക്ക് കാമ്പയിൻ കോഓഡിനേറ്റർ ആയിശ ഫരീദ് നന്ദി രേഖപ്പെടുത്തി.
കാമ്പയിൻ വിജയിപ്പിക്കുന്നതിന് സർക്കാർ, സ്വകാര്യ മേഖലയിലുള്ളവരുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു. കാപിറ്റൽ ഗവർണറേറ്റിലെ സാമൂഹിക കാര്യ പ്രോഗ്രാം ഡയറക്ടർ ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫ, ഫോളോഅപ് ആൻഡ് ഇൻഫർമേഷൻ ഡയറക്ടർ യൂസുഫ് യഅ്ഖൂബ് ലോറി, പബ്ലിക് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. റാഇദ് ബിൻ ശംസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

