Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനാധിപത്യ ഇന്ത്യയുടെ നാലാം തൂണ് യഥാർത്ഥ ധർമം മറക്കരുത്; ഒരു പ്രവാസിയുടെ നിരാശ

text_fields
bookmark_border
ജനാധിപത്യ ഇന്ത്യയുടെ നാലാം തൂണ് യഥാർത്ഥ ധർമം മറക്കരുത്; ഒരു പ്രവാസിയുടെ നിരാശ
cancel

​മറുനാടുകളിൽ എവിടെയെങ്കിലും ഒരു സംഘർഷത്തിന്റെ സൂചനകൾ കാണുമ്പോഴേക്കും സുരക്ഷിതമായ സ്റ്റുഡിയോയിലിരുന്ന് അലറിവിളിച്ച് വാർത്തകൾ നൽകുന്ന ചാനലുകൾ ഒന്ന് ഓർക്കണം. നിങ്ങളുടെ ഈ റേറ്റിങ് കളി കണ്ട് നെഞ്ചുരുകുന്നത് ലക്ഷക്കണക്കിന് പ്രവാസികളും നാട്ടിലെ അവരുടെ കുടുംബങ്ങളുമാണ്. ഗൾഫ് ഭരണാധികാരികൾ സ്വദേശിയെന്നോ വിദേശിയെന്നോ നോക്കാതെ എല്ലാവരെയും സംരക്ഷിക്കാൻ അത്രമേൽ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴാണ്, ഇവിടെയിരുന്ന് വെറും ഭീതി ഉണ്ടാക്കി നിങ്ങൾ സാധാരണക്കാരുടെ ഉറക്കം കെടുത്തുന്നത്.

​വാർത്തകൾ അറിയാൻ മാധ്യമങ്ങൾ വേണം എന്നതിൽ സംശയമില്ല. എന്നാൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വസ്തുതകൾ നിരത്തി വാർത്തകൾ നൽകുമ്പോൾ, നമ്മുടെ നാട്ടിലെ ചില മാധ്യമങ്ങൾ സ്ക്രീനിൽ ബഹളങ്ങൾ നിറച്ച് വലിയൊരു വിഷയമാണ് നടന്നു കൊണ്ടിരിക്കുന്നത്. നിങ്ങളുടെ ഈ വാർത്തകൾ കണ്ട് ഭയന്ന് നാട്ടിൽ നിന്ന് വീട്ടുകാരുടെ വിളികളും മെസ്സേജുകളും വരികയാണ്. അവരെ സമാധാനിപ്പിക്കാൻ കൂടെ നിൽക്കേണ്ട അവസ്ഥ കൂടെയാണ് ഇപ്പോൾ ഞങ്ങൾക്ക് ഉള്ളത്. ​വാർത്തകൾക്കിടയിൽ ഭീതി നിറയ്ക്കുന്ന ഇത്തരം അനാവശ്യ ചർച്ചകൾ വെറും റേറ്റിംഗ് തന്ത്രമായി മാറരുത്.

പൊട്ടിത്തെറിച്ചു??", ആണവായുദം ചോർന്നു??" എന്നൊക്കെ ചോദ്യചിഹ്നങ്ങൾ ഇട്ട് ആളുകളെ കൺഫ്യൂഷനിലാക്കുന്ന ശൈലി ഇനിയെങ്കിലും നിർത്തണം. പ്രിയപ്പെട്ടവരെ ഓർത്ത് വിഷമിക്കുന്ന പ്രവാസി കുടുംബങ്ങളെ ഭയപ്പെടുത്താനാണോ ഈ നാടകങ്ങൾ? വാർത്തകളെ സിനിമ ട്രെയിലർ പോലെയാക്കാതെ, മനുഷ്യത്വത്തോടെയും അവതരിപ്പിക്കാൻ മാധ്യമങ്ങൾ ഇനിയെങ്കിലും പഠിക്കണം.

മാധ്യമപ്രവർത്തനം എന്നത് ഭീതിയുണ്ടാക്കലല്ല, മറിച്ച് സത്യസന്ധമായ വിവരങ്ങൾ കൈമാറലാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Don't forget the fourth pillar of democratic India, true dharma; An expatriate's disappointment
Next Story