ഐ.സി.എഫ് ദാറുല്‍ ഖൈര്‍ 64ാമത് വീട് താക്കോൽദാനം
text_fieldsഐ.സി.എഫ് ദാറുല്‍ഖൈര്‍ 64ാമത് വീടിെൻറ താക്കോൽദാനം നിർവഹിച്ചപ്പോൾ
മനാമ: തൃശൂര്‍ ജില്ലയിലെ തളിയില്‍ നിർധന കുടുംബത്തിന് ഐ.സി.എഫ് ബഹ്റൈന്‍ കമ്മിറ്റി നിര്‍മിച്ച് നല്കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിെൻറ സമര്‍പ്പണം കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് നിര്‍വഹിച്ചു.അന്‍വര്‍ സാദത്ത് തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടി സ്ഥലം എം.എല്‍.എ യു.ആര് പ്രദീപ് ഉദ്ഘാടനം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത തൃശൂര്‍ ജില്ല പ്രസിഡൻറ് താഴപ്ര മൊയ്തീന് കുട്ടി മുസ്ലിയാര് താക്കോല്‍ദാനം നിർവഹിച്ചു. മുഹ്യുദ്ദീന്‍ സഖാഫി വരവൂര്‍, കെ.സി. സൈനുദ്ദീന്‍ സഖാഫി, ഹംസ അന്‍വരി മോളൂര്‍ എന്നിവര്‍ സന്ദേശ പ്രഭാഷണം നടത്തി.

