കാൻസർ രോഗികൾക്ക് മുടി ദാനം നൽകി ദമ്പതികൾ മാതൃകയായി
text_fieldsതിരുവല്ല സ്വദേശി സിജി ഫിലിപ്പും ഭാര്യ ലിജി മേരി മാത്യുവും കെ.ടി. സലീമിന് മുടി കൈമാറുന്നു
മനാമ: കാൻസർ രോഗികൾക്ക് കീമോതെറപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കാൻ ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് തങ്ങളുടെ മുടി ദാനം ചെയ്ത് ദമ്പതികൾ മാതൃകയായി.
ബഹ്റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റിന്റെ പ്രോജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശി സിജി ഫിലിപ്പും ഭാര്യ ലിജി മേരി മാത്യുവുമാണ് മുടി ദാനം ചെയ്തത്.
കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലിം ഇവരിൽ നിന്ന് മുടി സ്വീകരിച്ചു. ചുരുങ്ങിയത് 21 സെന്റീമീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപര്യമുള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം.
തികച്ചും സൗജന്യമായാണ് ബഹ്റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകിവരുന്നത്.

